ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയുമോയെന്ന സംശയവും അക്തര്‍ പ്രകടിപ്പിച്ചു. 'സെമിയില്‍ ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം അതിജീവിക്കാനാവില്ല. ഇത്തവണയെങ്കിലും അവര്‍ പടിക്കല്‍ കലമുടക്കില്ലെന്നാണ് പ്രതീക്ഷ. പക്ഷേ എനിക്ക് ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം എന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ എന്റെ എല്ലാപിന്തുണയും ഇന്ത്യക്ക് തന്നെയായിരിക്കും' അക്തര്‍ പറഞ്ഞു.
Also Read: ഇംഗ്ലണ്ടില്‍ റണ്‍ മഴ പെയ്യിച്ചത് ആരൊക്കെ? റണ്‍വേട്ടയില്‍ മുന്നില്‍ ഇവര്‍
ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങ് പ്രകടനത്തെക്കുറിച്ചും അക്തര്‍ പ്രതികരിച്ചു. മികച്ച ടൈമിങ്ങും ഷോട്ട് സെലക്ഷനുമാണ് രോഹിത് പ്രകടിപ്പിക്കുന്നതെന്നാണ് അക്തര്‍ പറയുന്നത്. രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement