ഇരുവരും തമ്മിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ലെന്നും, ഉടൻ തന്നെ അവർ പരസ്പരം വേർപിരിയൽ പ്രഖ്യാപിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.
പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ മാലിക്, സാനിയ മിർസയെ 14 വർഷം മുമ്പ് വിവാഹം കഴിച്ചതിനു ശേഷം 2024 ജനുവരിയിൽ സന ജാവേദുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ചുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരങ്ങൾക്കിടെ സന നിരവധി തവണ സ്റ്റാൻഡുകളിൽ നിന്ന് മാലിക്കിനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അത്ര നല്ലരീതിയിലല്ല എന്നാണ് പ്രചാരണം.
advertisement
സനയും ഷോയ്ബും പരസ്പരം ഗൗനിക്കാതെ പോകുന്ന വീഡിയോ വൈറലായതോടെ അവരുടെ വേർപിരിയൽ റിപ്പോർട്ടുകൾ കൂടുതൽ ശക്തമായി.
വൈറലായ വീഡിയോയിൽ, ഷോയിബ് ഓട്ടോഗ്രാഫ് ഒപ്പിടുന്നത് കാണാം. അപ്പോഴും സന ഭർത്താവിന് മുഖം കൊടുക്കാതെ നിൽക്കുന്നത് കാണാം. അവർ അധികം സംസാരിച്ചില്ല.
പല ആരാധകരും എന്തോ ഒരു പോരായ്മയുണ്ടെന്ന് വിശ്വസിക്കുമ്പോൾ, മറ്റുള്ളവർ പറയുന്നത് ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഒരു സാധാരണ വഴക്ക് മാത്രമാണെന്നാണ്.
ഇതുവരെ, മാലിക്കോ സനയോ ഈ വിഷയത്തെ സംബന്ധിച്ച് ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
പാകിസ്ഥാനു വേണ്ടി മാലിക്കിന്റെ റെക്കോർഡ്
2007 ലെ T20 ലോകകപ്പിൽ പാകിസ്ഥാനെ ഫൈനലിലേക്ക് നയിച്ച 43 കാരനായ മാലിക്ക് ഇതുവരെ പുരുഷന്മാർക്കായി 35 ടെസ്റ്റുകളും 287 ഏകദിനങ്ങളും 124 T20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. പാകിസ്ഥാൻ ടീമിനായി ടെസ്റ്റിൽ 1898 റൺസും ഏകദിനത്തിൽ 7534 റൺസും T20 ഫോർമാറ്റിൽ 2435 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ, ടെസ്റ്റിൽ 32 വിക്കറ്റുകളും ഏകദിനത്തിൽ 158 വിക്കറ്റുകളും T20യിൽ 28 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
2021 നവംബർ 20 ന് മിർപൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന T20 മത്സരത്തിനിടെയാണ് മാലിക് അവസാനമായി പാകിസ്ഥാനു വേണ്ടി കളിച്ചത്.
2025 ലെ പിഎസ്എൽ പതിപ്പിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ പ്രതിനിധീകരിച്ചെങ്കിലും രണ്ട് മത്സരങ്ങളിൽ ഒരു ഇന്നിംഗ്‌സിൽ 14 റൺസ് മാത്രമേ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പിഎസ്എല്ലിൽ, നാല് ടീമുകൾക്കായി 93 മത്സരങ്ങൾ കളിച്ച മാലിക് ആകെ 2350 റൺസ് നേടിയിട്ടുണ്ട്.