തുടര്‍ന്ന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ശ്രേയസിന് പൂര്‍ണമായി നഷ്ടമായിരുന്നു. ഐ പി എല്ലില്‍ ഡല്‍ഹി നായകന്‍ കൂടിയായ ശ്രേയസിന്‍റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകുമെന്നത് ഉറപ്പാണ്. നായകനെന്നതിലുപരി ഡല്‍ഹിയുടെ പ്രധാന ബാറ്റ്സ്മാനുമായിരുന്നു ശ്രേയസ്.
ഇതിനിടെ ശ്രേയസ് അയ്യർക്ക് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്കും വിളി വന്നിരുന്നു. ഈ വർഷത്തെ റോയൽ ലണ്ടൻ കപ്പിൽ ലാൻകഷെയറിനു വേണ്ടിയാണ് താരം ഇറങ്ങുക. ഏകദിന ടൂര്‍ണമെന്‍റായ റോയല്‍ ലണ്ടന്‍ കപ്പില്‍ മത്സരിക്കാൻ ജൂലൈ 15 ന് ശ്രേയസ് ലണ്ടനിൽ എത്തേണ്ടതായുണ്ട് . ശേഷം ഒരു മാസത്തോളം ശ്രേയസ് ലാൻകഷെയർ ടീമിനൊപ്പം ഉണ്ടാകണം. ജൂലൈ 22 മുതൽ ഓഗസ്റ്റ് 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
advertisement
ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലാൻകഷെയർ. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഈ ടീമിന്റെ ഭാഗമായിട്ടുണ്ട്. ഈ ടീമിൽ കളിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ. ശ്രേയസിന് മുമ്പ് ഫറൂഖ് എഞ്ചിനീയര്‍, മുരളി കാര്‍ത്തിക്, ദിനേശ് മോംഗിയ, വി വി എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് ലാൻകഷെയറിനു വേണ്ടി കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരങ്ങൾ.
Also Read- IPL 2021 | ധോണി പഠിപ്പിച്ച തന്ത്രങ്ങൾ അദ്ദേഹത്തിന് നേരെ തന്നെ പ്രയോഗിക്കും: ഋഷഭ് പന്ത്
ശ്രേയസിന് പരിക്ക് പറ്റിയത് ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന് വൻ തിരിച്ചടിയായിരുന്നു. കഴിഞ്ഞ വർഷത്തെ സീസണിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഡൽഹി ടീം ഫൈനൽ വരെ എത്തിയിരുന്നു. ഫൈനലിൽ മുംബൈയോടാണ് ഡൽഹി തോറ്റത്. തകർപ്പൻ പ്രകടനമാണ് ഡൽഹി ടീം ടൂർണമെന്റിലുടനീളം കാഴ്‌ച വെച്ചത്.
ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ഡൽഹി ടീമിനെ നയിക്കുന്നത്. നായക വേഷത്തിൽ പരിചയ സമ്പത്തുള്ള അജിൻക്യ രഹാനെ, ശിഖർ ധവാൻ, ആർ അശ്വിൻ, സ്റ്റീവ് സ്മിത്ത് എന്നിവരെ പിന്തള്ളിയാണ് ഇരുപത്തിമൂന്നുകാരനായ റിഷഭ് നായകനായത്. ആറ് വർഷക്കാലമായി ഡൽഹി ടീമിലെ സ്ഥിര സാന്നിധ്യമാണ് റിഷഭ് പന്ത്. മറ്റൊരു ഫ്രാഞ്ചൈസിയിലും പന്ത് കളിച്ചിട്ടുമില്ല.
ഐ പി എല്ലില്‍ ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. വൈകാതെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന ശ്രേയസിന്‍റെ വാക്കുകള്‍ ഡല്‍ഹിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.
News summary: Indian batsman Shreyas Iyer confirmed that the surgery for his shoulder injury was successful, adding that he will be "back in no time."
