രണ്ട് വിക്കറ്റിനായിരുന്നു ഡല്‍ഹി ഹൈദരാബാദിനെ തകര്‍ത്തത്. മത്സരം തുടങ്ങുന്നതിനു മുമ്പ് ടോസിങ്ങിനായി ഇരുതാരങ്ങളും എത്തിയപ്പോള്‍ മുതല്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് രസകരമായ ഒട്ടേറെ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞിരുന്നു. ടോസിങ്ങിനു മുമ്പ് കമന്റേറ്റര്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ടോസ് ഇടുകയായിരുന്നു.
Also Read: 'പകരത്തിന് പകരം' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടില്ല; എന്നിട്ടും അമിത് മിശ്രയെ റണ്‍ഔട്ടാക്കി ഹൈദരാബാദ്
ഉടന്‍ തന്നെ ഇടപെട്ട മഞ്ജരേക്കറും കെയ്ന്‍ വില്യംസണും കോയിന്‍ കയരി പിടിക്കുകയായിരുന്നു. നാണയം താഴെ വീഴുന്നതിനു മുമ്പ് തന്നെ പിടിച്ചെടുത്ത മഞ്ജരേക്കര്‍ ഞങ്ങളുടെ പതിവ് പരിപാടികള്‍ കഴിഞ്ഞ് ടോസിടൂ എന്ന് താരത്തോട് പറയുകയും ചെയ്തു. അബദ്ധം മനസിലാക്കിയ ശ്രേയസ് ചിരിച്ചുകൊണ്ടായിരുന്നു രംഗം നേരിട്ടത്.
advertisement
പിന്നീട് ടോസ് ഇട്ടപ്പോള്‍ അയ്യര്‍ തന്നെ ടോസിങ്ങില്‍ വിജയിക്കുകയായിരുന്നു. ടോസ് ലഭിച്ച ഡല്‍ഹി നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തു.