'പകരത്തിന് പകരം' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടില്ല; എന്നിട്ടും അമിത് മിശ്രയെ റണ്‍ഔട്ടാക്കി ഹൈദരാബാദ്
Last Updated:
ബാറ്റില്ലായിരുന്നെങ്കില്‍ മിശ്ര റണ്‍ഔട്ടാകുമെന്നിരിക്കെ ഹൈദരാബാദ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു
വിശാഖപട്ടണം: ക്വാളിഫയറിലേക്കുള്ള ഡല്‍ഹിയുടെ യാത്രയ്ക്കിടയില്‍ നിരവധി നാടകീയ രംഗങ്ങള്‍ക്കായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് താരം ദീപക് ഹൂഡയെ ഡല്‍ഹി നാടകീയതകള്‍ക്കൊടുവില്‍ റണ്‍ഔട്ടാക്കിയപ്പോള്‍ ഡല്‍ഹി ഇന്നിങ്‌സിസും ഇത്തരത്തിലൊരു രംഗമുണ്ടായിരുന്നു. ഹൂഡയുടേതിനു സമാനമായി ഡല്‍ഹി ഇന്നിങ്‌സിന്റെ അവസാന ഓവറിലായിലായിരുന്നു ഡല്‍ഹി താരം അമിത് മിശ്ര റണ്‍ഔട്ടാകുന്നത്.
ഡല്‍ഹിക്ക് ജയിക്കാന്‍ മൂന്നു പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ബാറ്റുചെയ്യുകയായിരുന്ന അമിത് മിശ്ര റണ്‍സിനായി ഓടുകയായിരുന്നു. ഖലീല്‍ അഹമ്മദിന്റെ പന്ത് താരത്തെ ബീറ്റ് ചെയ്ത് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിയപ്പോഴാണ് മിശ്രയും കീമോ പോളും റണ്‍സിനായി ഓടുന്നത്.
Also read: ആ വിക്കറ്റ് വേണ്ടെന്ന് അയ്യര്‍; വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്ന് പന്ത്; നാടകീയതയ്‌ക്കൊടുവില്‍ ഹൂഡ ഔട്ട്
പന്ത് കൈയ്യിലെടുത്ത വൃദ്ധിമാന്‍ സാഹ കീമോ പോളിനെ വീഴ്ത്താനായി പന്തെറിഞ്ഞെങ്കിലും പന്ത് വിക്കറ്റും കടന്നും നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് പോവുകയായിരുന്നു. ഉടനെ പന്ത് കൈയ്യിലെടുത്ത ഖലീല്‍ അഹമ്മദ് സ്റ്റംപ്‌സ് ലക്ഷ്യമാക്കി എറിയുകയും ചെയ്തു. സ്റ്റംപ്‌സിനു നേരെ വന്ന പന്ത് മിശ്രയുടെ ബാറ്റില്‍ തട്ടി തെറിക്കുകയും ചെയ്തു.
advertisement
ബാറ്റില്ലായിരുന്നെങ്കില്‍ മിശ്ര റണ്‍ഔട്ടാകുമെന്നിരിക്കെ ഹൈദരാബാദ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഫീല്‍ഡ് തടസ്സപ്പെടുത്തിയെന്ന് നിരീക്ഷിച്ച അംപയര്‍ വിക്കറ്റ് വിളിക്കുകയും ചെയ്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2019 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പകരത്തിന് പകരം' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടില്ല; എന്നിട്ടും അമിത് മിശ്രയെ റണ്‍ഔട്ടാക്കി ഹൈദരാബാദ്