ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ പിന്തള്ളിയാണ് സ്മിത്ത് രണ്ടാമതെത്തിയത്. വില്യംസണിന് 887 പോയിന്റാണുള്ളത്. നാലാം റാങ്കില്‍ 881 പോയിന്റുമായി ചേതേശ്വര്‍ പൂജാരയാണ്. ആഷസിലെ മികച്ച പ്രകടനമാണ് സ്മിത്തിനെ തിരിച്ച് വരവില്‍ തന്നെ മുന്നിലേക്ക് നയിച്ചത്.
Also Read: സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ എ ടീമില്‍; മത്സരം തിരുവനന്തപുരത്ത്
ആഷസിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ടു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും അടക്കം 378 റണ്‍സാണ് സ്മിത്ത് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ കളത്തിലിറങ്ങാന്‍ കഴിയാതെ വന്നത്.
advertisement
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 914 പോയിന്റുമായി ഓസീസ് താരം പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 851 പോയിന്റുമായി ജെയിംസ് ആന്‍ഡേഴ്‌സണാണ് രണ്ടാമത്. അഞ്ചാമതുള്ള രവീന്ദ്ര ജഡേജയമാണ് ബൗളര്‍മാരില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ രണ്ടാമതുണ്ട്. ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനാണ്.