സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ എ ടീമില്‍; മത്സരം തിരുവനന്തപുരത്ത്

Last Updated:

ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമില്‍ സഞ്ജുവും

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിനുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചിരിക്കുന്നത്. പരമ്പരയിലെ മത്സരങ്ങളെല്ലാം തിരുവനന്തപുരത്താണ് നടക്കുക.
ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്ക് മനീഷ് പാണ്ഡെ നായകനായ ടീമിനെയും നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങള്‍ക്ക് ശ്രേയസ് അയ്യര്‍ നായകനായ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ഇഷാന്‍ കിഷനാകും വിക്കറ്റ് കീപ്പര്‍. മറ്റ് രണ്ട് മത്സരങ്ങള്‍ക്ക് സഞ്ജുവും സ്റ്റംപ്‌സിന് പുറകിലെത്തും.
Also Read: 'ഇന്ത്യയിലെ എന്റെ സഹോദരങ്ങളിതാ' ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്രാവോ
നേരത്തെ ഇന്ത്യന്‍ എ ടീമിലുണ്ടായിരുന്ന സഞ്ജു നിലവില്‍ ടീമിനു പുറത്തായിരുന്നു. ടി20യില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 29 നാണ് പരമ്പരയിലെ ആദ്യ മത്സരം, രണ്ടാം മത്സരം ആഗസ്റ്റ് 31 നും. സെപ്റ്റംബര്‍ 2, 4, 6 എന്നീ ദിവസങ്ങളിലാണ് മറ്റു മത്സരങ്ങള്‍
advertisement
ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം: മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, അന്‍മോല്‍പ്രീത് സിങ്, റിക്കി, ഇഷാന്‍ കിഷാന്‍ (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബെ, ക്രൂനാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസവേന്ദ്ര ചാഹല്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ.
4,5 മത്സരങ്ങള്‍ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മോല്‍പ്രീത് സിങ്, റിക്കി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ശര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോറല്‍.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ എ ടീമില്‍; മത്സരം തിരുവനന്തപുരത്ത്
Next Article
advertisement
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
  • കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ യോഗവും ഇന്ന് നടക്കും

  • അംഗങ്ങൾ കക്ഷിബന്ധ രജിസ്റ്ററിൽ ഒപ്പുവെച്ചാൽ വിപ്പ് ലംഘനം കൂറുമാറ്റ നിരോധന നിയമം ബാധകമാകും

  • മുതിർന്ന അംഗം ആദ്യം സത്യവാചകം ചൊല്ലി, പിന്നീട് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും

View All
advertisement