ഓസ്ട്രേലിയയുടെ എലിസ ഹീലിയാണ് മികച്ച ട്വന്റി ട്വന്റി താരം. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണിനെ മികച്ച യുവതാരമായും തെരെഞ്ഞടുത്തു. ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളുില്‍ നിന്ന് 66.90 ശരാശരിയില്‍ 669 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. 25 ട്വന്റി-20കളില്‍ നിന്ന് 622 റണ്‍സും സ്മൃതി നേടിയിരുന്നു.
Also Read: പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച് റാഷിദ് ഖാന്‍
വനിതാ ടി20 ലോകകപ്പിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലക്കുമ്പോഴാണ് ലോകത്തെ മികച്ച താരമായി സ്മൃതിയെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിനും സ്മൃതിക്കുംപുത്തനുണര്‍വേകുന്നതാണ് ഐസിസി പുരസ്‌കാരം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2018 4:11 PM IST