TRENDING:

'ചില കാര്യങ്ങളില്‍ തെറ്റുപറ്റി, ക്ഷമയോടെ കാത്തിരിക്കൂ'; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് കരോലിസ് സ്‌കിന്‍കിസ്

Last Updated:

ടീമിന് ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചു ഭാവിയില്‍ ടീമില്‍ നടത്തുന്ന മാറ്റങ്ങളെക്കുറിച്ചും വിശദീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്ഡകിസ് രംഗത്തെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഐ എസ് എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തികച്ചും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. പത്താം സ്ഥാനത്തായിരുന്നു ബ്ലസ്റ്റേഴ്‌സ് ഏഴാം സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ടീമിന് ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചു ഭാവിയില്‍ ടീമില്‍ നടത്തുന്ന മാറ്റങ്ങളെക്കുറിച്ചും വിശദീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്ഡകിസ് രംഗത്തെത്തി. 'ചില കാര്യങ്ങളില്‍ തെറ്റുപറ്റി. ഏറ്റവും വലിയ തെറ്റെന്നത് ഫുഡ്‌ബോളിന്റെ അടിസ്ഥാനം മറന്നു പോയത് എന്നതാണ്' അദ്ദേഹം പറഞ്ഞു. ലിത്വനിയാക്കാരനായ സ്‌കിന്‍കിസ് കഴിഞ്ഞദിവസമാണ് കൊച്ചിയിലെത്തിയത്.
advertisement

ക്ലബിന്റൈ യൂട്യൂബ് ചാനല്‍ വഴി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി നല്‍കിയ സന്ദേശത്തിലായിരുന്നു ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഐഎസ്എല്‍ പുതിയ അനുഭവമായിരുന്നു എന്ന് സ്‌കിന്‍കിസ് അഭിപ്രായപ്പെട്ടു. അതേസമയം ബയോ സെക്യുര്‍ ബബ്ള്‍ സാഹചര്യത്തില്‍ കളിക്കുക്ക എന്നത് വലിയ അപരിചിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'തുടക്കം നല്ല രീതിയില്‍ ആയിരുന്നില്ല. ചില കാര്യങ്ങള്‍ ചിട്ടപ്പെടെത്തിയെടുക്കാന്‍ സമയം ലഭിച്ചില്ല. ഇതൊരു പ്രധാന പ്രശ്‌നമായിരുന്നു. ഞങ്ങള്‍ പദ്ധതികളും ആശയങ്ങളും മറന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പദ്ധതികളും ചിന്തകളും ഇപ്പോഴും നിലനില്‍ക്കുന്നു. ഇപ്പോള്‍ മികച്ച കോച്ചിങ് സ്റ്റാഫിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. ക്ലബ്ബിനെ ഉയര്‍ത്തിയെടുക്കാന്‍ കഴിവുള്ള അറിവും സമ്പത്തുമുള്ളവരെയാണ് ക്ലബ്ബ് തേടുന്നത്' അദ്ദേഹം പറഞ്ഞു.

advertisement

കഴിഞ്ഞ സീസണില്‍ നല്ല കാര്യങ്ങള്‍ എന്നത് താനും കളിക്കാരും ആര്‍ജിച്ച നല്ല അനുഭവങ്ങളുമാണെന്നു ലീഗിലെ ഏറ്റലും ചെറിയ ടീമാണ് നമ്മുടേതെന്നും സ്‌കിന്‍കിസ് പറഞ്ഞു. ആരെയും കുറ്റപ്പെടത്തരുതെന്നും ദയവു ചെയ്ത് കളിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുറ്റപ്പെടുത്തുകയാണെങ്കില്‍ തന്നെ കുറ്റപ്പെടുത്തിക്കൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ ടീമിന് ആവശ്യം തിരുത്തലുകളാണ് സാഹചര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read- Kerala Blasters | ബ്ലാസ്റ്റേഴ്സിന് രക്ഷകനാകാൻ പോർച്ചുഗലിൽ നിന്നൊരു യുവതാരം വരുന്നു

advertisement

'ടീമില്‍ നല്ല പ്രതിഭകളായ കളിക്കാരെ എടുക്കുക എന്നത് രണ്ടു വര്‍ഷം മുന്‍പ് സ്വീകരിച്ച തീരുമാനമാണ്. മികച്ച മുഖ്യ പരിശീലകന്‍ വേണം. പലരുമായി ചര്‍ച്ചകള്‍ നടത്തുന്നു. നല്ല പരിശീലകര്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ അവസരത്തിനായി കാത്തു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു സീസണ്‍ കൂടി മോശം പ്രകടനം താങ്ങാനാകില്ല. പുതിയ പദ്ധതികളും പങ്കാളികളെയും പരിഗണിക്കണം. ഒരു സീസണ്‍ അവസാനിക്കുന്നതും പുതിയ സീസണിലേക്കുള്ള തയ്യാറെപ്പും തുടങ്ങുന്നതിന് വലിയ വിടവുണ്ടെന്നതാണ് ഐഎസ്എല്ലിന്റെ പ്രധാന പ്രശ്‌നം' അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ സീസണില്‍ ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ലെന്നും അവരുടെ പിന്തുണ വലിയ പ്രചോദനമായേനെ എന്നും സ്‌കിന്‍കിസ് പറഞ്ഞു. സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും ഇപ്പോഴും ംമിനെ പന്തുണയ്ക്കുന്നവരുണ്ട്. നമ്മുടെ സ്റ്റേഡിയത്തിലെ അന്തരീക്ഷം ആസ്വദിക്കാന്‍ കാത്തിരിക്കുന്നു. ആരാധകര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചില കാര്യങ്ങളില്‍ തെറ്റുപറ്റി, ക്ഷമയോടെ കാത്തിരിക്കൂ'; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് കരോലിസ് സ്‌കിന്‍കിസ്
Open in App
Home
Video
Impact Shorts
Web Stories