TRENDING:

വിരമിക്കൽ തീരുമാനം മാറ്റി ഈ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം; പാകിസ്ഥാനെതിരെ കളിക്കാൻ തിരിച്ചെത്തുന്നു

Last Updated:

കഴിഞ്ഞ ജൂണിൽ ബാർബഡോസിൽ ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലാണ് അവസാനമായി താരം കളിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏകദിന ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം മാറ്റി ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്ക്. ഒക്ടോബർ-നവംബർ മാസങ്ങളിൽ പാകിസ്ഥാനെതിരെ നടക്കുന്ന വൈറ്റ്-ബോൾ പരമ്പരയിൽ അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തും.ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ബാർബഡോസിൽ ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലാണ് അവസാനമായി ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് ഡി കോക്ക് കളിക്കളത്തിലിറങ്ങിയത്.
News18
News18
advertisement

2023-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിന് ശേഷം 30-ാം വയസിലാണ് ഡി കോക്ക് തന്റെ ഏകദിന കരിയറിനോട് വിടപറയുന്നത്.ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 55 ഏകദിനങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.45.74 ശരാശരിയിൽ 96.64 സ്ട്രൈക്ക് റേറ്റോടെ 6770 റൺസാണ് ഏകദിനത്തിൽ ഡി കോക്ക് നേടിയത്.21 സെഞ്ച്വറികളും നേടിയിട്ടുണ്ട്. പിന്നീട് ടി20യിൽ തുടർന്നെങ്കിലും ബാർബഡോസിലെ ഇന്ത്യയ്‌ക്കെതിരായ തോൽവിക്ക് ശേഷം മാസങ്ങളോളം ടി20 ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.പുതിയ പരിശീലകൻ ശുക്രി കോൺറാഡുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പിന്നീട് ടി20 ടീമിലേക്ക് തിരിച്ചെത്തിയത്.പാകിസ്ഥാനുമായുള്ള മത്സരത്തിൽ ഡേവിഡ് മില്ലർ ടി20യിൽ ടീമിനെ നയിക്കും മികച്ച ഫോമിലുള്ള മാത്യു ബ്രീറ്റ്‌സ്‌കെയ്ക്ക ആണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
വിരമിക്കൽ തീരുമാനം മാറ്റി ഈ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം; പാകിസ്ഥാനെതിരെ കളിക്കാൻ തിരിച്ചെത്തുന്നു
Open in App
Home
Video
Impact Shorts
Web Stories