ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് പെരേര. കൊച്ചി ടസ്‌കേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങി വിവിധ ഐ പി എല്‍ ടീമുകള്‍ക്കായി പെരേര കളിച്ചിട്ടുണ്ട്. 37 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 422 റണ്‍സും 31 വിക്കറ്റുമാണ് പെരേര നേടിയിട്ടുള്ളത്. ബെന്‍ സ്റ്റോക്‌സിന്റെ അഭാവം പെരേരയിലൂടെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ്.
മാനസികാരോഗ്യം പരിഗണിച്ച് സ്റ്റോക്സ് ക്രിക്കറ്റില്‍ നിന്നും കുറച്ചു നാളായി വിട്ടുനില്‍ക്കുകയാണ്. 32കാരനായ പെരേര അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 84 ടി20 മത്സരങ്ങളില്‍ ശ്രീലങ്കന്‍ ജേഴ്‌സി അണിഞ്ഞ താരം 1204 റണ്‍സും 51 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടാം പാദ മത്സരങ്ങള്‍ക്കായി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറും എത്തില്ലയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
advertisement
IPL 2021 | രണ്ട് സ്റ്റാര്‍ പേസര്‍മാര്‍ പിന്മാറി; ഓസീസ് യുവതാരത്തെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്
കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐ പി എല്‍ പതിനാലം സീസണിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ യു എ ഈയില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ പുതിയ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. ഓസ്‌ട്രേലിയയുടെ പുത്തന്‍ താരോദയം നതാന്‍ ഇല്ലിസിനെയാണ് കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് ടീമിലെത്തിച്ചത്. ആദ്യ പാദത്തിന് മുമ്പ് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്സണും റൈലി മെറിഡിത്തും ടീമിനൊപ്പം യു എ ഈയില്‍ ചേരില്ലെന്ന് ഉറപ്പായതോടെയാണ് ഈ തീരുമാനം.
ഇനി ഒരു സൈനിങ് കൂടി നടത്താനുണ്ടന്ന് ഫ്രാഞ്ചൈസി അറിയിക്കുകയും ചെയ്തു. 26-കാരനായ ഇല്ലിസ് വലം കയ്യന്‍ പേസറാണ്. ബംഗ്ലാദേശിനെതിരായ ഓസ്ട്രേലിയയുടെ ടി20 പരമ്പരയിലെ പ്രകടനമാണ് ഇല്ലിസിനെ ശ്രദ്ധേയനാക്കിയത്. ടി20 അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടാന്‍ ഇല്ലിസിനായി. പഞ്ചാബിന് പുറമെ മറ്റ് രണ്ട് ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ കൂടി ഇല്ലിസിനെ ഒപ്പം കൂട്ടാന്‍ ശ്രമം നടത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ പഞ്ചാബ് ഏറ്റവും നിറം മങ്ങിയത് ബൗളിങ്ങിലാണ്. അതിനാല്‍ത്തന്നെ ഇല്ലിസിന്റെ സാന്നിധ്യം ബൗളിങ് നിരക്ക് കൂടുതല്‍ കരുത്ത് പകരും. മുഹമ്മദ് ഷമി, ക്രിസ് ജോര്‍ദാന്‍, അര്‍ഷദീപ് സിങ് എന്നിവരാണ് നിലവിലെ പഞ്ചാബിന്റെ മറ്റ് പ്രധാന പേസര്‍മാര്‍. എന്നാല്‍ രണ്ടാമനായി ബാറ്റ്‌സ്മാനെ ടീമിലെത്തിക്കാനാവും പഞ്ചാബ് ശ്രമിക്കുക.