മത്സരത്തിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട മെൻഡിസ് നെഞ്ചിൽ കൈവെച്ച് നിലത്തിരുന്നു. ഇതുകണ്ട് ഓടിയെത്തിയ മെഡിക്കൽ സംഘ൦ പ്രാഥമിക പരിശോധനകൾ നടത്തി. ഇവരുടെ നിർദേശപ്രകാരം മൈതാനം വിട്ട മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് നടത്തിയ ഇസിജി പരിശോധനയിൽ ഹൃദയത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തി. നിർജലീകരണം മൂലമുണ്ടായ അസ്വസ്ഥതയാകാമെന്നും താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നുമാണ് പ്രാഥമിക നിഗമനം.
അതേസമയം, കുശാൽ മെൻഡിസ് കളം വിട്ട ശേഷവും കളി തുടർന്ന്. കുശാലിന് പകരം പകരം കാമിൻഡു മെൻഡിസാണ് പകരമിറങ്ങിയത്. ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിച്ചപ്പോൾ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തിട്ടുണ്ട്.
സമനിലയിൽ അവസാനിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മെൻഡിസ് 131 പന്തിൽ 54 റൺസും രണ്ടാം ഇന്നിങ്സിൽ അതിവേഗം 48 റൺസുമെടുത്തിരുന്നു.