TRENDING:

'പത്ത് ആഴ്ച ഹോട്ടല്‍ മുറിയില്‍ തന്നെ, സ്ലോ വൈഫൈയും'; ഇന്ത്യന്‍ പര്യടനത്തില്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്

Last Updated:

മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയും ഭയവും തനിക്ക് മനസിലാകുമെന്നും അതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളെ കുറ്റം പറയേണ്ടതില്ലെന്നും ബ്രോഡ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പര്യടനത്തിനായി എത്തിയപ്പോള്‍ കടുത്ത ബയോ- ബബിള്‍ നിയന്ത്രണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ടീം കടന്നുപോയതെന്ന് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. കോവിഡ് മഹാമാരിയുടെ സമയത്ത് ക്രിക്കറ്റ് കളിക്കേണ്ടി വന്ന ദുസഹമായ സാഹചര്യത്തെ കുറിച്ച് വിവരിക്കുകയായിരുന്നു ബ്രോഡ്.
Stuart Broad
Stuart Broad
advertisement

ഇംഗ്ലണ്ട് പര്യടനത്തിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയും ഭയവും തനിക്ക് മനസിലാകുമെന്നും അതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളെ കുറ്റം പറയേണ്ടതില്ലെന്നും ബ്രോഡ് പറഞ്ഞു. ഈ ഒരു അവസ്ഥയില്‍ ആര്‍ക്കായാലും പേടി തോന്നുമെന്നാണ് ബ്രോഡ് പറയുന്നത്.

ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ഇന്ത്യന്‍ താരങ്ങളെ ന്യായീകരിച്ചത്. 'അവര്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സംഭവിച്ച കാര്യങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്. പത്ത് ആഴ്ചയോളം ഹോട്ടല്‍ മുറിയില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ഞങ്ങള്‍ മറ്റ് മനുഷ്യരെ ഈ കാലയളവില്‍ കണ്ടിട്ടില്ല. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് അകന്നു കഴിയേണ്ടിവന്നു. വൈ-ഫൈ സൗകര്യം പോലും വളരെ വേഗത കുറഞ്ഞതായിരുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യാന്‍ പോലും സാധിച്ചില്ല. ഐപിഎല്‍ സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്ററില്‍ കളിക്കാതിരുന്നതെന്ന് ഞാന്‍ പറയില്ല. ആശങ്കയുണ്ടാകുക സ്വാഭാവികമാണ്,' ബ്രോഡ് പറഞ്ഞു.

advertisement

ഐപിഎല്ലിനു വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് ഉപേക്ഷിച്ചത് എന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

IND vs ENG | അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറാന്‍ കാരണം ഐപിഎല്‍: മൈക്കല്‍ വോണ്‍

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. പണവും ഐ പി എല്ലുമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തിന് കാരണമെന്നും വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ തുറന്നടിച്ചു.

advertisement

'ഐ പി എല്ലിന് മുന്നോടിയായി കോവിഡ് പിടിപെടുമോ എന്ന ഭീതിയിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐ പി എല്ലും മാത്രമാണ് അവരുടെ പിന്‍മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഐ പി എല്ലില്‍ ഊര്‍ജ്ജസ്വലരായി ചിരിക്കുന്ന മുഖത്തോടെ സന്തോഷത്തോടെ കളിക്കുന്ന ഇന്ത്യന്‍ കളിക്കാരെ കാണാം. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ പിസിആര്‍ പരിശോധനയെ അവര്‍ വിശ്വസിക്കണമായിരുന്നു.'- മൈക്കല്‍ വോണ്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'കൊറോണ വൈറസിനെപ്പറ്റി നമുക്കിപ്പോള്‍ ഏതാണ്ട് ധാരണയുണ്ട്. എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നെല്ലാം. ഇതിനെല്ലാം പുറമെ കളിക്കാരെല്ലാം രണ്ട് തവണ വാക്സിന്‍ സ്വീകരിച്ചവരുമാണ്. ബയോ സെക്യൂര്‍ ബബ്ബിളില്‍ ആവശ്യമായിരുന്നുവെങ്കില്‍ സുരക്ഷ കൂട്ടാമായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ 11 പേരെ കണ്ടെത്താന്‍ ഇന്ത്യ പാടുപെട്ടുവെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്.'- വോണ്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'പത്ത് ആഴ്ച ഹോട്ടല്‍ മുറിയില്‍ തന്നെ, സ്ലോ വൈഫൈയും'; ഇന്ത്യന്‍ പര്യടനത്തില്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്
Open in App
Home
Video
Impact Shorts
Web Stories