ക്രിക്കറ്റിന്റെ തുടക്കം മുതൽ ബോളർമാരേക്കാൾ എപ്പോഴും ആനുകൂല്യം നേടുന്നവരാണ് ബാറ്റ്സ്മാർമാർ. ജാരോർഡ് കിമ്പേഴ്സിന്റെ ടെസ്റ്റ് ക്രിക്കറ്റ് എന്ന പുസ്തകത്തിൽ ജി ടി നൈറ്റിന്റേതായുള്ള ഒരു വരി ഇങ്ങനെ പറയുന്നു. ബോളിംഗിന് മേൽ ബാറ്റിംഗിന് ആധിപത്യം ലഭിക്കുന്നത് ഒരു പരിധിവരെ മത്സരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന കാര്യം സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. സ്പോർട്സ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം ഇത് കൂടുതൽ വിശദമാക്കുന്നു.
'മുസ്തഫ ജാനേ റഹ്മത്ത്': പാക് ഇന്റർനെറ്റ് താരം ദനാനീർ മൊബീന്റെ പുതിയ വൈറൽ വീഡിയോ കാണാം
advertisement
വില്ലോ മരത്തിന്റെ തടി കൊണ്ട് നിർമ്മിക്കുന്ന സാധാരണ ബാറ്റിനേക്കാൾ കൂടുതൽ മേൻമയുള്ളതാണ് മുള കൊണ്ടുള്ള ബാറ്റ് എന്നാണ് പഠനം പറയുന്നത്. നൂറ്റാണ്ടുകളായി ഇംഗ്ലണ്ടിൽ നിന്നുള്ള വില്ലോ മരത്തടിയാണ് ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിനുള്ള മുഖ്യ അസംസകൃത വസ്തു. 15 വർഷത്തോളം സമയം വില്ലോ മരങ്ങളുടെ വളർച്ചക്ക് എടുക്കുമ്പോൾ മുള പെട്ടെന്നു വളരുകയും കുറഞ്ഞ വിലക്ക് ലഭ്യമാവുകയും ചെയ്യുന്നു. വില്ലോ മരം ഉപയോഗിച്ച് ബാറ്റ് നിർമ്മിക്കുമ്പോൾ തടിയുടെ 15 ശതമനം മുതൽ 30 ശതമാനം വരെ പാഴായിപ്പോകാറുമുണ്ട്. എന്നാൽ മുളയുടെ കാര്യത്തിൽ അത്തരം പാഴാകൽ വളരെ കുറവാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ
ബാറ്റ് നിർമ്മാണത്തിന് മുള ഉപയോഗിക്കുക വഴി ക്രിക്കറ്റ് എന്ന കായിക ഇനത്തെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനും കഴിയും എന്നും പഠനം പറയുന്നു. ചൈന, ജപ്പാൻ, ദക്ഷിണ അമേരിക്ക എന്നീ രാജ്യങ്ങൾ ക്രിക്കറ്റിൽ തുടക്കം ആഗ്രഹിക്കുന്നുണ്ടെന്നും മുള ധാരാളമായി വളരുന്നത് ഇവിടങ്ങളിൽ ആണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ ദർശിൽ ഷാ പറഞ്ഞു.
പുതിയ രീതിയും ബാറ്റ്സമാന് ഗുണകരമായി മാറില്ലേ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. സാധാരണ ബാറ്റുകളേക്കാൾ കരുത്തുള്ളവയാണ് മുളയിൽ നിർമ്മിച്ച ബാറ്റുകൾ. ഇത് കൂടുതൽ ശക്തിയോടെ ബോളിനെ അടിച്ചകറ്റാൻ ബാറ്റ്സ്മാനെ സഹായിക്കുന്നു. പന്തുകളുമായി മികച്ച സമ്പർക്കം ഉറപ്പു വരുത്തുന്ന സ്വീറ്റ് സ്പോട്ടുകളാണ് ആധുനിക ബാറ്റുകളിലെ സവിശേഷത. മുള കൊണ്ടുള്ള ബാറ്റുകളിൽ ഇത്തരം സ്വീറ്റ് സ്പോട്ടുകളുടെ എണ്ണം എപ്പോഴും കൂടുതലായിരിക്കും.
'പന്തിനെ വളരെ വേഗത്തിൽ അടിച്ചകറ്റാൻ കഴിയുന്ന ബാറ്റിന്റെ പ്രതലത്തിലുള്ള ഭാഗങ്ങളാണ് സ്വീറ്റ് സ്പോട്ടുകൾ. ബോളറെ നേരിടുമ്പോൾ പന്ത് ഈ ഭാഗങ്ങളിലാണ് തട്ടുന്നത് എങ്കിൽ അടിക്കുന്ന പന്തിന് വലിയ വേഗം കൈവരിക്കാനാകും. പന്തിൽ ബാറ്റ് കൊള്ളാനുള്ള സാധ്യതയും മുള ബാറ്റുകൾക്ക് കൂടുതലാണ്' - ദർശിൽ ഷാ വ്യക്തമാക്കി.
