മധ്യനിരയിൽ പന്ത് തട്ടിയകറ്റാൻ എതിരാളികളെ അനുവദിക്കാതെ ഇരു ടീമുകളും ആവേശത്തോടെയാണ് മത്സരം ആരംഭിച്ചത്. 10-ാം മിനിറ്റിൽ ലിസ്റ്റൺ കൊളാക്കോ30 മീറ്ററിനടുത്ത് നിന്ന് എടുത്ത ഫ്രീ-കിക്ക് ബാറിന് മുകളിലൂടെ പുറത്തുപോയി.
നാല് മിനിറ്റുകൾക്ക് ശേഷം, മറ്റൊരു ഗോളവസരം സുനിൽ ഛേത്രിയും പാഴാക്കി. ആഷിഖ് കുരണിയൻ നൽകിയ പാസ് ബോക്സിനുള്ളിലുണ്ടായിരുന്ന ഛേത്രിക്ക് കണക്ട് ചെയ്യാനായില്ല. 22-ാം മിനിറ്റിൽ മധ്യനിരയുടെ ഇടതുവശത്ത് കൂടി ആഷിഖ് നടത്തിയ മുന്നേറ്റവും ഫലം കണ്ടില്ല.
ഇടവേള വരെ കയറിയും ഇറങ്ങിയും മത്സരം മുന്നോട്ടുപോയി. ലക്ഷ്യബോധമില്ലാത്ത പാസിങ് ഇരു ടീമിന്‍റെയും മുന്നേറ്റത്തിന് ലക്ഷ്യമില്ലാതെയാക്കി. ഇടവേളയ്ക്ക് തൊട്ടുപിന്നാലെ, ഛേത്രിയും മൻവീറും ചേർന്ന് ഒരു ഗോളവസരം സൃഷ്ടിച്ചെങ്കിലും ക്രോസ് കൃത്യമായി കണക്ട് ചെയ്യാതെ പാഴാക്കി. ഇന്ത്യയുടെ പ്രതിരോധം പിഴച്ചതോടെ ബോക്‌സിൽ ഫ്രീയായിരുന്നിട്ടും അഹമ്മദ് ഒമ്രാൻ ഹൈദരി തന്റെ ചാട്ടം പിഴച്ചതോടെ അഫ്ഗാന് ഒന്നാന്തരം ഗോളവസരം നഷ്ടമായി.
advertisement
69-ാം മിനിറ്റിൽ ആഷിഖ് ദൂരെ നിന്ന് ഭാഗ്യം പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമം വിഫലമായി. മൂന്ന് മിനിറ്റിനുള്ളിൽ മൻവീർ ബാക്ക് പോസ്റ്റിൽ ഒരു ഒന്നാന്തരം ക്രോസ് നൽകിയെങ്കിലും, അത് മുതലാക്കാൻ ഛേത്രിക്ക് കഴിഞ്ഞില്ല. സ്വന്തം ആക്രമണത്തിൽ അഫ്ഗാൻ വഴുതിവീണു, അത് ഗുർപ്രീത് അത്ഭുതകരമായി രക്ഷിക്കുകയും ചെയ്തു.
78-ാം മിനിറ്റിൽ, മിഡ്-ഫീൽഡർ ജ്വലിപ്പിച്ച ഒരു പിൻ-പോയിന്റ് ആഷിക് കട്ട്-ബാക്കിൽ നിന്ന് പന്ത് തന്റെ കാലിൽ കിട്ടിയെങ്കിലും മികച്ച ആ അവസരം ബ്രാൻഡൻ നഷ്‌ടപ്പെടുത്തി. 85-ാം മിനിറ്റിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ഡയറക്‌ട് ഫ്രീകിക്കിലാണു ഛേത്രി ഗോളടിച്ചത്. എന്നാൽ മൂന്ന് മിനിട്ടിനുള്ളിൽ സുബൈർ അമിരിയുടെ ഹെഡർ ഇന്ത്യൻ ഗോൾവലയം ഭേദിച്ചതോടെ കാണികൾ നിശബ്ദരായി. നിമിഷങ്ങൾക്കുമുമ്പ് ഛേത്രിക്ക് പകരക്കാരനായി ഇറങ്ങിയ സഹൽ അബ്ദുൾ സമദ്, ഇന്ത്യയുടെ പ്രതീക്ഷകൾ കാക്കുയായയിരുന്നു. 91-ാം മിനിറ്റിൽ ഗോൾകീപ്പറുടെ പിഴവിൽനിന്ന് സഹൽ ലക്ഷ്യം കണ്ടതോടെ ഗ്യാലറികൾ ആവേശതിമിർപ്പിലായി. ആഷിഖ് കുരുണിയന്റെ പാസ് പകരക്കാരന്‍ സഹല്‍ വലയിലാക്കുകയായിരുന്നു.