"ധോണിക്ക് വേണ്ടി കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയോടെ ഞങ്ങള്‍ ദുബായ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. മികച്ച പ്രകടനം നടത്തി കിരീടം നേടാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം നടത്തുന്നുണ്ട്. ടീമിലെ താരങ്ങളുടെ മികച്ച പ്രകടനം കൊടുത്താൽ ആത്മവിശ്വാസം നൽകുന്നുണ്ട്. തന്റെ സഹതാരങ്ങളുടെ ഈ പ്രകടനങ്ങൾ എല്ലാം തന്നെ ധോണി നല്ല പോലെ ആസ്വദിക്കുന്നുമുണ്ട്." - റെയ്‌ന പറഞ്ഞു.
"ടീമിലെ എല്ലാ കളിക്കാർക്കും അവരുടെ രീതിയിൽ കളിക്കാനുള്ള സ്വാതന്ത്ര്യത്തെ ധോണി നൽകുന്നുണ്ട്. മൊയീൻ അലി നടത്തിയ മികച്ച പ്രകടനം ഇതിന്റെ ഉദാഹരണമാണ്. ഇതിനു പുറമെ സാം കറൻ, ഡ്വെയ്ൻ ബ്രാവോ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ പ്രകടനങ്ങളും ടീമിന് ഊർജ്ജം നൽകുന്നു. ഈ വര്ഷം കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ധോണിയിൽ നിന്നും ഏറെക്കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ്."- റെയ്‌ന വ്യക്തമാക്കി.
advertisement
അതേസമയം, ധോണിയുടെ അവസാനത്തെ ഐ പി എൽ സീസൺ ആകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസമാദ്യം 40ാം ജന്മദിനം ആഘോഷിച്ച ധോണി കഴിഞ്ഞ വർഷം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ തന്നെ റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഒരുപാട് കാലം ഇന്ത്യൻ ടീമിലും ചെന്നൈ ടീമിലും ഒപ്പം കളിച്ച ഇരുവരും തമ്മിൽ വലിയ ആത്മബന്ധമാണുള്ളത്.
കോവിഡ് വ്യാപനം മൂലം നിർത്തിവെക്കേണ്ടി വന്ന ഐ പി എല്ലിന്റെ ഈ സീസൺ യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കും. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മൂലം ചരിത്രത്തിൽ ആദ്യമായി ചെന്നൈ ടീം ഐ പി എൽ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഇത്തവണത്തെ സീസണിൽ അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പ്ലേഓഫ് കാണാതെ ചെന്നൈ പുറത്തായ കഴിഞ്ഞ സീസണിൽ ഐ പി എൽ യുഎഇയിൽ വെച്ചായിരുന്നു നടന്നത്. അതുകൊണ്ട് വീണ്ടുമൊരിക്കൽ കൂടി ഐ പി എൽ യുഎഇയിലേക്ക് തിരികെ എത്തുമ്പോൾ ആരാധ്യ പാദത്തിൽ ചെന്നൈ നടത്തിയ മുന്നേറ്റം അവർക്ക് രണ്ടാം പാദത്തിലും തുടരാനാകുമോ എന്ന് കാത്തിരുന്ന് കാണാം.