അമ്പാട്ടി റായ്ഡുവിന് കായികക്ഷമത തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നായിരുന്നു റെയ്‌നക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലേക്ക് ക്ഷണം വന്നത്. എന്നാല്‍ ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നേ റായിഡു കായികക്ഷമത വീണ്ടെടുത്തതോടെ റെയ്‌ന ടീമിനു പുറത്താവുകയും ചെയ്തു.
ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്
നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ നയിക്കുന്ന റെയ്‌ന ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണുള്ളത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ താരം ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. ടൂര്‍ണ്ണമെന്റെിന്റെ തുടക്കത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ച്ചയായ അര്‍ദ്ധ സെഞ്ച്വറികളോടെ താന്‍ ഫോമിലേക്കുയര്‍ന്നെന്ന് തെളിയിക്കുകയാണ് താരം.
advertisement
22, 1, 14* എന്നിങ്ങനെയായിരുന്നു താരത്തിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. എന്നാല്‍ ഫോമിലേക്കുയര്‍ന്ന താരം 53, 66, 52 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്. ആറ് മത്സരങ്ങളില്‍ നിന്ന് 208 റണ്‍സ് സ്വന്തമാക്കാമനും താരത്തിനു കഴിഞ്ഞു. 266 ഏകദിനങ്ങളില്‍ ഇന്ത്യക്കായ് കളിച്ച താരമാണ് സുരേഷ് റെയ്‌ന.