വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന പിന്മാറിയതെന്നും താരം ഇന്ത്യയിലേക്ക് മടങ്ങിയതായും സിഎസ്കെ അറിയിച്ചു. റെയ്നയ്ക്കും കുടുംബത്തിനും പൂർണ പിന്തുണ നൽകുന്നതായും ചെന്നൈ സൂപ്പർ കിങ്സിന്റെ കുറിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 21 നാണ് റെയ്ന ടീം അംഗങ്ങൾക്കൊപ്പം ഐപിഎല്ലിനായി ദുബായിൽ എത്തിയത്. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം മത്സരം തുടങ്ങാനിരിക്കേയാണ് താരം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
ഓഗസ്റ്റ് 15ന് ധോണിക്കൊപ്പം റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ഇരുവരും ആദ്യമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ തിരിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇതിനിടയിലാണ് റെയ്നയുടെ മടക്കം.
അതേസമയം, റെയ്നയുടെ മടക്കം ചെന്നൈ സൂപ്പർ കിങ്സിന്റെ നില കൂടുതൽ പരുങ്ങലിലാക്കും. നേരത്തേ, ടീമിലെ ഒരു ബൗളർക്ക് ഉൾപ്പെടെ പത്തോളം പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതായി വാർത്തകൾ വന്നിരുന്നു.