7.09 – ടി20 ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റൺറേറ്റാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021ൽ യുഎഇയിൽ നടന്ന ലോകകപ്പിലെ 7.43 ആയിരുന്നു നേരത്തെ ഒന്നാമത്.
517 – ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ടി20 ലോകകപ്പാണിത്. ആദ്യമായാണ് ഒരു ടി20 ലോകകപ്പിൽ 500ലധികം സിക്സറുകൾ പിറക്കുന്നത്.
1 – ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ ടി20 ലോകകപ്പിൽ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു.
advertisement
2 – ഒരു താരം പോലും സെഞ്ചുറി നേടാത്ത രണ്ടാമത്തെ ടി20 ലോകകപ്പാണിത്. നേരത്തെ 2009ലും ഇങ്ങനെ സംഭവിച്ചിരുന്നു. അഫ്ഗാനിസ്താനെതിരെ 98 റൺസ് നേടിയ വിൻഡീസിൻെറ നിക്കോളാസ് പൂരനാണ് ഇത്തവണ വ്യക്തിഗത ടോപ് സ്കോറർ.
19 – ഏറ്റവും കൂടുതൽ നാലോ അതിലധികമോ വിക്കറ്റ് നേട്ടം ഉണ്ടായ ലോകകപ്പാണിത്. 2021ലെ 14 ആയിരുന്നു നേരത്തെ റെക്കോഡ്.
4.17 – ഒരു ലോകകപ്പിൽ 100ലധികം പന്തെറിഞ്ഞവരിൽ ഏറ്റവും മികച്ച ഇക്കോണമിയെന്ന റെക്കോഡ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കൈവരിച്ചിരിക്കുകയാണ്.
3 – ബുംറ നേടിയ വിക്കറ്റുകളും ബൗണ്ടറികളും തമ്മിലുള്ള വ്യത്യാസം 3 ആണ്. 15 വിക്കറ്റുകൾ നേടിയപ്പോൾ 12 ബൗണ്ടറികൾ മാത്രമാണ് വഴങ്ങിയത്.
1 – ഒരു റൺ പോലും നേടാതെ ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി സീരീസ് സ്വന്തമാക്കുന്ന ആദ്യത്തെ കളിക്കാരനായും ജസ്പ്രീത് ബുംറ മാറി.
14 – ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ എതിരാളികളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം കൈവരിച്ച് ഇന്ത്യയുടെ ഋഷഭ് പന്ത്.
17 – ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബോളറെന്ന നേട്ടം പങ്കുവെച്ച് ഇന്ത്യയുടെ അർഷ്ദീപ് സിങ്ങും അഫ്ഗാൻെറ ഫസൽഹഖ് ഫാറൂഖിയും.
5 – ഈ ലോകകപ്പിൽ 5 തവണയാണ് ഏതെങ്കിലും ടീം 120ൽ കുറഞ്ഞ സ്കോറിന് പുറത്തായത്.
1 – കളിക്കാരനെന്ന നിലയിലും (2007) പിന്നീട് ക്യാപ്റ്റനെന്ന (2024) നിലയിലും ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ക്രിക്കറ്റായി രോഹിത് ശർമ.
44 – ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകളെന്ന റെക്കോഡും പിറന്നു.
23 – ഐസിസി ടി20 ഫൈനലിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് ഫിഫ്ടി സ്വന്തമാക്കി ഹെൻറിക് ക്ലാസൻ.
5-3 – അഫ്ഗാനിസ്ഥാൻ വിജയിച്ച മത്സരങ്ങളിലെല്ലാം (5) എതിർ ടീമിനെ ഓൾഔട്ടാക്കി. തിരിച്ച് പരാജയപ്പെട്ട മത്സരങ്ങളിലെല്ലാം (3) ഓൾ ഔട്ടാവുകയും ചെയ്തു.
0 – ന്യൂസിലൻഡും കാനഡയും തമ്മിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഒരൊറ്റ സിക്സർ പോലും പിറന്നില്ല.
4 – കളിച്ച നാല് മത്സരങ്ങളും പരാജയപ്പെട്ട് പാപ്പുവ ന്യൂ ഗിനിയയും ഒമാനും.
171 – ഒരു ഹാഫ് സെഞ്ചുറി പോലും നേടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി ഋഷഭ് പന്ത്.
96 – ഒരു സിക്സർ പോലും വഴങ്ങാതെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ് റെക്കോഡിട്ട് മുഹമ്മദ് ആമിർ.
2 – ആദ്യ ഏഴ് മത്സരങ്ങളിൽ വിരാട് കോഹ്ലി അടിച്ചത് ആകെ രണ്ട് ഫോറായിരുന്നു. എന്നാൽ ഫൈനലിൽ ഒരൊറ്റ ഓവറിൽ തന്നെ താരം മൂന്ന് ഫോറടിച്ചു.