ജൂണ്‍ മുതല്‍ ക്വാറന്റീനിലും ബയോ ബബ്ബിളിലും കഴിയുന്ന താന്‍ മകളെ കണ്ടിട്ട് 135 ദിവസമായെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജയവര്‍ധനെ ടീം വിട്ടത്. ടീം വിടുന്നതിന് മുമ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കും യോഗ്യതാ റൗണ്ടില്‍ സ്‌കോട്ലന്‍ഡിനെതിരായ അവസാന മത്സരത്തിനുമായി ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും വേദികള്‍ക്ക് അനുസരിച്ച് ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുമെന്നും ജയവര്‍ധനെ വ്യക്തമാക്കി.
അതേസമയം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനുവേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ജയവര്‍ധനെ വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ യോഗ്യതാ മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രീലങ്ക സൂപ്പര്‍ 12-ല്‍ എത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഒപ്പം തുടര്‍ന്ന ജയവര്‍ധനെ കഴിഞ്ഞ ജൂണ്‍ മുതല്‍ ബയോ ബബിളിലാണ്.
advertisement
ഇംഗ്ലണ്ടില്‍ നടന്ന 100 ടൂര്‍ണമെന്റില്‍ സതേണ്‍ ബ്രെയ്വെയ്‌സ് ടീമിന്റെ കണ്‍സള്‍ട്ടന്റായിരുന്നു ജയവര്‍ധനെ. ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും ജയവര്‍ധനെക്കായി. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ ജയവര്‍ധനെ വരുത്തിയ മാറ്റങ്ങളും ടീമിന് ഗുണകരമായിരുന്നു.
T20 World Cup |ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ഈ ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍
ഐ സി സി ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആകര്‍ഷകം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം തന്നെയാണ്. ഒക്ടോബര്‍ 24നാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ മത്സരവിജയികളെ പ്രവചിച്ചുകൊണ്ട് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ മത്സരത്തില്‍ ക്യാപ്റ്റന്‍സി നിര്‍ണായകമാകും എന്ന് പറയുകയാണ് പാക് ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് സ്റ്റാര്‍ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍.
'ഐ പി എല്ലില്‍ കണക്കുകള്‍ നോക്കിയാല്‍ മുന്‍ റെക്കോര്‍ഡുകള്‍ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എം എസ് ധോണിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഓയിന്‍ മോര്‍ഗനും ഫൈനലിലേക്ക് നയിച്ചു. ഇതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും(ഇന്ത്യ-പാക്) ക്യാപ്റ്റന്‍സി നിര്‍ണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കും'- ഹെയ്ഡന്‍ പറഞ്ഞു.