അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍ അകലെ പുറത്തായ ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 36 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതമാണ് ബെയര്‍സ്റ്റോ 49 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്നിങ്‌സിലെ അവസാന രണ്ടു പന്തുകളില്‍ നേടിയ സിക്‌സറുകള്‍ സഹിതം മോയിന്‍ അലി 20 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. മോയിന്‍ അലി ആകെ നേടിയത് നാലു ഫോറും രണ്ടു സിക്‌സുമാണ്.
advertisement
ഇംഗ്ലണ്ട് നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മറ്റുള്ളവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്‌സന്‍ റോയ് (13 പന്തില്‍ 17), ജോസ് ബട്‌ലര്‍ (13 പന്തില്‍ 18), ഡേവിഡ് മലാന്‍ (18 പന്തില്‍ 18), ലിയാം ലിവിങ്സ്റ്റണ്‍ (20 പന്തില്‍ 30) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ക്രിസ് വോക്‌സ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
താന്‍ മൂന്നാമനായാണ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുക എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli) ടോസ്സിന് ശേഷം പറഞ്ഞിരുന്നു. ഐപിഎല്ലിലെ ഫോം വെച്ചു നോക്കുമ്പോള്‍ രാഹുല്‍ അല്ലാതെ മറ്റൊരു കളിക്കാരെ ഓപ്പണര്‍ സ്ഥാനത്ത് ചിന്തിക്കാനാവില്ലെന്നും കോഹ്ലി വ്യക്തമാക്കി.
സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാന്‍ സാധിക്കും. ലോകകപ്പില്‍ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ സന്നാഹം ജയിച്ച് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുറച്ചാവും ഇന്ത്യയിറങ്ങുക. സൂപ്പര്‍ താരങ്ങളെല്ലാം സന്നാഹ മത്സരം കളിക്കും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ ചിലര്‍ക്ക് ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതിരുന്നത് മാനേജ്‌മെന്റിന് ആശങ്ക നല്‍കിയിരുന്നു. സന്നാഹ മത്സരത്തിലൂടെ ലോകകപ്പിനുള്ള അനുയോജ്യമായ ടീമിനെ തിരഞ്ഞെടുത്ത് മികച്ച പ്രകടനം നടത്താനാകും മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.