അവസാനത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിൽ 25 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലൻഡ് ഉയർത്തിയ 147 എന്ന വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 121 ന് പുറത്താവുകയായിരുന്നു. സീരീസ് തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് സീരിസിൽ ഹോം ഗ്രൌണ്ടിൽ സമ്പൂർണ തോൽവി വഴങ്ങുന്നത്. 1999/2000ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2-0 ത്തിന് തോറ്റതാണ് ടീം ഇന്ത്യയുടം ഹോം ഗ്രൌണ്ടിലെ അവസാനത്തെ സമ്പൂർണ പരാജയം.
advertisement
സീരിസിലെ ഇന്ത്യയുടെ 57 വിക്കറ്റുകളിൽ 37 എണ്ണവും നേടിയത് ന്യൂസിലൻഡ് സ്പിൻ ബൌളർമാരായിരുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇക്കാര്യം മുൻ ഇന്ത്യൻ ഒപ്പണർ വിമർശന വിധേയമാക്കിയിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും ഹർഭജൻ സിംഗും തോൽവിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർത്തിയിരുന്നു.