മുന്‍നിരയിലുള്ള പത്ത് ടീമുകള്‍ക്കെതിരായ ടി20 മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് തിലക്. 22 വയസ്സും അഞ്ച് ദിവസവുമാണ് തിലക് വര്‍മയുടെ പ്രായം. പാകിസ്താന്‍ താരം അഹമ്മദ് ഷെഹ്‌സാദിന്റെ റെക്കോഡാണ് അദ്ദേഹം തിരുത്തിക്കുറിച്ചിരിക്കുന്നത്. 2014ല്‍ 22 വയസ്സും 127 ദിവസവും പ്രായമുള്ളപ്പോള്‍ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ അഹമ്മദ് സെഞ്ചുറി നേടിയിരുന്നു.
മൂന്നാമതായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ തിലക് 51 ബോളിലാണ് സെഞ്ചുറി നേടിയത്. 56 ബോളില്‍ 107 റണ്‍ എടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും പറത്തിയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രൗണ്ടിലെ എല്ലാ ഭാഗത്തേക്കും ബോളുകള്‍ പറത്തിയാണ് അദ്ദേഹം റണ്‍ അടിച്ചുകൂട്ടിയത്.
advertisement
തിലകിന്റെ കരിയറില്‍ നിര്‍ണായകമായ നാഴികക്കല്ലാണ് ഈ സെഞ്ചുറി. ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ എന്ന സ്ഥാനവും അദ്ദേഹത്തിന് ഈ സെഞ്ചുറിയിലൂടെ ലഭിക്കും. മത്സരത്തിനിടെ സമ്മര്‍ദം കൂടിയ നിമിഷങ്ങളിലും സമചിത്തത കൈവിടാതെ സ്‌കോറുകള്‍ നേടുന്നതിലുമുള്ള അദ്ദേഹത്തിന്റെ കഴിവും ശ്രദ്ധേയമായി. കൂടാതെ, വളരെ അനായാസേനയാണ് അദ്ദേഹം താൻ നേരിട്ട ബോളുകള്‍ ബൗണ്ടറി ലൈന്‍ കടത്തിയത്.
ഇന്ത്യയ്ക്കു വേണ്ടി ടി20 ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയ ബാറ്റ്‌സ്മാന്‍മാര്‍
- യഷസ് വി ജെയ്‌സ്‌വാള്‍-100 റണ്‍ (പ്രായം 21 വയസ്സും 279 ദിവസവും)-നേപ്പാളിലെ ഹാങ്‌സോ-2023
- തിലക് വര്‍മ-107 റണ്‍ (പ്രായം 22 വയസ്സും അഞ്ച് ദിവസവും) ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍-2024
- ശുഭ്മാന്‍ ഗില്‍- 126 റണ്‍ (പ്രായം 23 വയസ്സും 146 ദിവസവും) ന്യൂസിലാന്‍ഡിനെതിരേ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍-2023
- സുരേഷ് റെയ്‌ന -101 റണ്‍(പ്രായം 23 വയസ്സും 156 ദിവസവും)ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗ്രോസ് ഐസ്‌ലെറ്റില്‍-2010
ബുധനാഴ്ച നടന്ന മത്സരത്തില്‍ തിലക് വര്‍മയുടെ സെഞ്ചുറി ദക്ഷിണാഫ്രിക്കന്‍ ടീമിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 19 ടി20 മത്സരങ്ങളില്‍ നിന്നായി തിലക് ഇതുവരെ 496 റണ്‍സ് എടുത്തിട്ടുണ്ട്. 41.33 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഏകദിന മത്സരങ്ങളില്‍ നിന്ന് 68 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.