TRENDING:

Sir Don Bradman | ഇന്ന് സർ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 114-ാം ജന്മവാര്‍ഷികം; എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്റെ റെക്കോർഡുകൾ

Last Updated:

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായിട്ടും, 21-ാം നൂറ്റാണ്ടിലും ബ്രാഡ്മാന്റെ പ്രശസ്തി നിലനില്‍ക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനും മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവുമായ (former australian cricketer) സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ (sir donald bradman) 114-ാം ജന്മവാർഷികമാണിന്ന് . കഴിഞ്ഞ നൂറ്റാണ്ടിലെ റെഡ് ബോള്‍ ക്രിക്കറ്റിലെ തന്റെ റെക്കോര്‍ഡുകളോടും നേട്ടങ്ങളോടും ഒപ്പമെത്താന്‍ മറ്റൊരു തലമുറയിലെ കളിക്കാരനും ഇന്നേ വരെ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ (test cricket) നിന്ന് വിരമിച്ചിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായിട്ടും, 21-ാം നൂറ്റാണ്ടിലും ബ്രാഡ്മാന്റെ പ്രശസ്തി നിലനില്‍ക്കുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം ബ്രാഡ്മാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ പ്രശസ്തി വീണ്ടും വര്‍ധിച്ചു. ന്യൂമോണിയ ബാധിച്ച് 2001ലാണ് അദ്ദേഹം അന്തരിച്ചത്. 92-ാം വയസ്സിലായിരുന്നു അന്ത്യം.
advertisement

1930 കളിലും 40 കളിലും, ബ്രാഡ്മാന്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനായാണ് അറിയപ്പെട്ടിരുന്നത്. 1930 ആഷസ് ക്രിക്കറ്റില്‍ ബ്രാഡ്മാന്‍ 974 റണ്‍സ് സ്വന്തമാക്കിയിരുന്നു. ബൈലാറ്ററല്‍ ടെസ്റ്റ് പരമ്പരയിലെ ഒരു ബാറ്റ്‌സ്മാന്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആണിത്. ഓസ്ട്രേലിയയുടെ എതിരാളികളായ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാഡ്മാന്റെ ഏറ്റവും വലിയ നേട്ടം. 1932-33 കാലഘട്ടത്തില്‍ ഓസീസ് ടീം ഇംഗ്ലണ്ടുമായുള്ള ഒരു ആഷസ് പരമ്പരയില്‍ മാത്രമാണ് പരാജയപ്പെട്ടത്. എന്നാല്‍, ഇംഗ്ലണ്ട് ബൗളര്‍മാര്‍ ബ്രാഡ്മാന്റെ ബോഡിലൈനില്‍ പന്തെറിയുന്നതുകൊണ്ട് ആ പരമ്പര വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

advertisement

മൊത്തത്തില്‍, 52 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ബ്രാഡ്മാന്‍ 80 തവണ ക്രീസില്‍ ബാറ്റ് ചെയ്തു. 29 സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളുമായാണ് അദ്ദേഹം കരിയര്‍ പൂര്‍ത്തിയാക്കിയത്. തന്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സില്‍, ബ്രാഡ്മാന് തന്റെ കരിയര്‍ ശരാശരി 100 പൂര്‍ത്തിയാക്കാന്‍ വെറും നാല് റണ്‍സ് മാത്രം മതിയായിരുന്നു. ടെസ്റ്റില്‍ 6,996 റണ്‍സും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28,067 റണ്‍സും നേടിയാണ് ബ്രാഡ്മാന്‍ തന്റെ കരിയര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അത്ര, ക്ലാസിക് സൗന്ദര്യമുള്ള ഒരു കളിക്കാരനല്ല ബ്രാഡ്മാന്‍ എന്ന് പല വിദഗ്ധരും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, അദ്ദേഹം റണ്‍സ് നേടിയ രീതിയാണ് കാണികളെ അമ്പരപ്പിച്ചത്.

advertisement

ബ്രാഡ്മാന്റെ റെക്കോര്‍ഡുകള്‍ അറിയാം;

1. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരി: 99.94

2. ഒരു ബൈലാറ്ററല്‍ പരമ്പരയിലെ ഏറ്റവും ഉയർന്ന റണ്‍സ്: 974 (ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍)

3. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി: 12

4. ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ചുറികളുടെ എണ്ണം: 2

5. ഏറ്റവും വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് തികച്ച ഓസീസ് ക്രിക്കറ്റ് താരം

6. ഒരു എതിരാളിക്കെതിരെ 5000 ടെസ്റ്റ് റണ്‍സ് നേടിയ ഏക കളിക്കാരന്‍: ഇംഗ്ലണ്ട് (5028)

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

7. ഒരു ദിവസത്തെ കളിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം: 309 റൺസ് ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ (1930)

മലയാളം വാർത്തകൾ/ വാർത്ത/Sports/
Sir Don Bradman | ഇന്ന് സർ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 114-ാം ജന്മവാര്‍ഷികം; എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്റെ റെക്കോർഡുകൾ
Open in App
Home
Video
Impact Shorts
Web Stories