TRENDING:

Tokyo paralympics | ഇന്ത്യക്ക് 11-ാം മെഡല്‍; ഹൈ ജമ്പില്‍ പ്രവീണ്‍ കുമാറിന് വെള്ളി

Last Updated:

വെള്ളി മെഡല്‍ നേടിയ പ്രവീണ്‍ കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെഡല്‍ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരാലിമ്പിക്‌സ് പുരുഷന്‍മാരുടെ ഹൈജമ്പ് (T64)ല്‍ ഇന്ത്യക്ക് വെള്ളിമെഡല്‍. 2.07 മീറ്റര്‍ ചാടി പ്രവീണ്‍ കുമാറാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. പാരാലിമ്പിക്സില്‍ ഇന്ത്യയുടെ 11ആം മെഡലാണിത്. ആദ്യ ശ്രമത്തില് 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്നാണ് പ്രവീണ്‍ ഇന്ത്യയുടെ അഭിമാനമായി മാറിയത്.
Credit: Twitter
Credit: Twitter
advertisement

advertisement

18കാരനായ പ്രവീണിന്റെ ആദ്യ പാരാലിമ്പിക്സാണിത്. ബ്രിട്ടന്റെ ജോണ്‍താന്‍ ബ്രൂം- എഡ്വേര്‍ഡ്സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോയില്‍ സ്വര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി. വെള്ളി മെഡല്‍ നേടിയ പ്രവീണ്‍ കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെഡല്‍ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

അതേസമയം, ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോയില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. 1.86 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാര്‍ 1.83 മീറ്റര്‍ ഉയരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

advertisement

പാരാലിമ്പിക്സ് മെഡല്‍ നേട്ടം; സുമിത് അന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ടോക്യോ പാരാലിമ്പിക്സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ സുമിത് ആന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പാരാലിമ്പിക്സില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് അന്റിലിന് ആറ് കോടിയും, ഡിസ്‌കസ് ത്രോയില്‍ വെള്ളി മെഡല്‍ യോഗേഷ് കാത്തൂണിയയ്ക്ക് നാല് കോടി രൂപയുമാണ് ഹരിയാന മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ പാരിതോഷികമായി പ്രഖ്യാപിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാരിതോഷികങ്ങള്‍ക്ക് പുറമെ സംസഥാന സര്‍ക്കാരിന് കീഴില്‍ ഇരുവര്‍ക്കും ജോലി നല്‍കുമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ടോക്യോ പാരാലിമ്പിക്സിലെ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ഇവിടുത്തെ ജനതയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo paralympics | ഇന്ത്യക്ക് 11-ാം മെഡല്‍; ഹൈ ജമ്പില്‍ പ്രവീണ്‍ കുമാറിന് വെള്ളി
Open in App
Home
Video
Impact Shorts
Web Stories