TRENDING:

Tokyo Paralympics| പാരാലിമ്പിക്‌സിൽ ഇന്ത്യൻ വിജയഗാഥ; മെഡൽവേട്ടയിൽ പുതുചരിത്രം രചിച്ച് ഇന്ത്യൻ സംഘം

Last Updated:

ടോക്യോയില്‍ എത്തുന്നതിന്​ മുൻപ്​ രണ്ട് സ്വർണമുൾപ്പെടെ നാല്​ മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്‌സിലേതായിരുന്നു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടോക്യോ പാരാലിമ്പിക്‌സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ സംഘം. പാരാലിമ്പിക്‌സ്‌ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യൻ സംഘം ടോക്യോയിലെ ഈ മേളയ്ക്ക് സമാപ്തി കുറിച്ചിരിക്കുന്നത്. അഞ്ച്​ സ്വര്‍ണം, എട്ട്​ വെള്ളി, ആറ്​ വെങ്കലവുമടക്കം 19 മെഡലുകൾ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
ഇന്ത്യൻ പാരാലിമ്പിക് സംഘം
Credits: Twitter| Rahul Swami
ഇന്ത്യൻ പാരാലിമ്പിക് സംഘം Credits: Twitter| Rahul Swami
advertisement

ടോക്യോയില്‍ എത്തുന്നതിന്​ മുൻപ്​ മൊത്തം പാരലിമ്പിക്‌സുകളിൽ നിന്നുമായി 12 മെഡലുകളായിരുന്നു (4 സ്വര്‍ണം, 4 വെള്ളി, 4 വെങ്കലം) ഇന്ത്യയുടെ സമ്പാദ്യം. ഇതിൽ രണ്ട് സ്വർണമുൾപ്പെടെ നാല്​ മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്‌സിലേതായിരുന്നു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ഇക്കുറി ആ പ്രകടനം മറികടക്കണം എന്ന ലക്ഷ്യവുമായി ടോക്യോയിൽ എത്തിയ 54 പേരടങ്ങിയ ഇന്ത്യൻ സംഘം തിരികെ മടങ്ങുന്നത് റിയോയിൽ നേടിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകൾ നേടിക്കൊണ്ടാണ്.

മെഡൽ വേട്ടയിൽ സ്വന്തമായ നേട്ടം ഇന്ത്യയുടെ മെഡല്‍പട്ടികയിലെ സ്ഥാനത്തിനും നേട്ടമുണ്ടാക്കി കൊടുത്തു. 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘം മെഡൽ പട്ടികയിൽ ആദ്യ 25 സ്ഥാനങ്ങൾക്കുള്ളിൽ 24ാ൦ സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. 96 സ്വര്‍ണമടക്കം 207 മെഡലുകളുമായി ചൈനയാണ്​ മെഡല്‍പട്ടികയില്‍ ഒന്നാം സ്​ഥാനത്ത്​. 124 മെഡലുകളുമായി ബ്രിട്ടന്‍ രണ്ടാമതും 104 മെഡലുമായി അമേരിക്ക മൂന്നാമതുമെത്തി.

advertisement

ടേബിള്‍ ടെന്നിസില്‍ ക്ലാസ്​ 4വിഭാഗത്തിൽ ഭവിനാബെന്‍ പട്ടേൽ നേടിയ വെങ്കലത്തിലൂടെയാണ് ഇന്ത്യ ടോക്യോയിലെ മെഡൽ കൊയ്​ത്തിന്​ തുടക്കമിട്ടത്​. മേളയിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ സംഘം, പുരുഷന്‍മാരുടെ എസ്​ എച്ച്‌​ 6 വിഭാഗം സിംഗിള്‍സ്​ ബാഡ്​മിന്‍റണില്‍ കൃഷ്ണ സാഗർ നേടിയ സ്വർണ മെഡലിലൂടെയാണ് ആ മെഡൽ വേട്ടയ്ക്ക് സമാപനം കുറിച്ചത്.

ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ ലഭിക്കാതെ പോയതിന്റെ നിരാശ പാരാലിമ്പിക്‌സിലൂടെയാണ് ഇന്ത്യ മറികടന്നത്. ടോക്യോയിൽ ഷൂട്ടിങ്ങിൽ നിന്ന്​ രണ്ട്​ സ്വര്‍ണമടക്കം അഞ്ച്​ മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിക്കൂട്ടിയത്. ഇതിൽ അവനി ലേഖര (സ്വര്‍ണം, വെങ്കലം) സിങ്​രാജ്​ അദാന (വെള്ളി, വെങ്കലം) എന്നിവർ രണ്ട് മെഡലുകൾ വീതം നേടുകയും ചെയ്തു.

advertisement

അത്​ലറ്റിക്​സിലും ഇക്കുറി ഇന്ത്യക്ക് തിളങ്ങാൻ കഴിഞ്ഞ പാരാലിമ്പിക്‌സ്‌ ആയിരുന്നു ഇത്തവണത്തേത്. ഹൈജംപില്‍ നാലും ജാവലിന്‍ത്രോയിലൂടെ മൂന്നും ഡിസ്​കസ്​ ത്രോയിലൂടെ ഒരുമെഡലുമാണ് ടോക്യോയിൽ നിന്നും ഇന്ത്യയുടെ പാരാ അത്‌ലറ്റിക് സംഘം നേടിയെടുത്തത്.

പാരാലിമ്പിക്​സില്‍ ബാഡ്​മിന്‍റണ്‍ മത്സരയിനമായി ഉള്‍പെടുത്തിയ ആദ്യ വര്‍ഷം തന്നെ ഇന്ത്യ നേട്ടങ്ങളുടേതാക്കി മാറ്റി. പ്രമോദ്​ ഭഗതിന്‍റെയും കൃഷ്​ണ നഗറിന്‍റെയും സ്വര്‍ണമടക്കം നാല്​ മെഡലുകളാണ്​ ബാഡ്മിന്റൺ താരങ്ങള്‍ നാട്ടിലേക്ക്​ കൊണ്ടുവരുന്നത്​.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചതെങ്കിൽ പാരാലിമ്പിക്‌സിൽ ഇന്ത്യ 19 മെഡലുകൾ നേടിയാണ് ഇന്ത്യയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അത്​ലറ്റിക്​സിൽ എട്ട്, ഷൂട്ടിങ്ങിൽ അഞ്ച്, ബാഡ്മിന്റണിൽ നാല്, അമ്പെയ്ത്തിൽ ഒന്ന്, ടേബിൾ ടെന്നിസിൽ ഒന്ന് എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള ഈ മെഡലുകളുടെ കണക്ക്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Paralympics| പാരാലിമ്പിക്‌സിൽ ഇന്ത്യൻ വിജയഗാഥ; മെഡൽവേട്ടയിൽ പുതുചരിത്രം രചിച്ച് ഇന്ത്യൻ സംഘം
Open in App
Home
Video
Impact Shorts
Web Stories