3ന് 33 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ, നാലാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കരകയറ്റുന്നതിനിടെയാണ് പന്തിനെ ട്രാവിസ് ഹെഡ് പുറത്താക്കിയത്. 104 പന്തിൽ രണ്ടു ഫോറുകൾ സഹിതം 30 റൺസെടുത്ത പന്തിനെ, ബൗണ്ടറിക്കു സമീപം മിച്ചൽ മാർഷാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് ഇതിനകം തന്നെ വിവാദമായി മാറിയ ആക്ഷനുമായി ഹെഡ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
വീഡിയോ കാണാം:
ട്രാവിസ് ഹെഡിന്റെ വിവാദ ആക്ഷനെതിരെ കടുത്ത വിമർശനമാണ് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നത്. ഈ ആഘോഷത്തിന്റെ പേരിൽ ഹെഡിനെ ഒരു മത്സരത്തിൽനിന്ന് വിലക്കണമെന്ന ആവശ്യവും അവർ ഉയർത്തുന്നു.
തന്റെ ഒരു കൈ മടക്കി മറ്റെ കയ്യിലെ വിരലുകൾ അതിലിട്ടാണ് (Hot Finger In Ice) ഹെഡ് ആഘോഷിച്ചത്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് ഹെഡിനെ വിലക്കണമെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. എന്നാൽ അതിന് പിന്നിൽ മറ്റൊരു കാരണമാണെന്ന് പറയുകയാണ് മറുവിഭാഗം.
Also Read - Ind vs Aus 4th Test: അവസാന സെഷനിൽ കളികൈവിട്ടു; മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
2022ൽ ശ്രീലങ്കക്കെതിരെ 17 പന്തിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയപ്പോൾ ഹെഡ് ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഒരു ഗ്ലാസിൽ ഐസ് നിറച്ചിട്ട് അതിൽ കൈ ഇട്ടുകൊണ്ടായിരുന്നു ആ സ്റ്റോറി. 'ഐസിൽ എനിക്ക് ഡിജിറ്റ് ഇടേണ്ടി വന്നു' എന്നായിരുന്നു അദ്ദേഹം അതിന് നൽകിയ ക്യാപ്ഷൻ. തനിക്ക് അവനെ കിട്ടിയെന്നും തിരിച്ച് ഐസിൽ ഇടുവാണെന്നുമാണ് ഹെഡ് ഉദ്ദേശിച്ചതെന്നുമാണ് ഒരുവാദം.
അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയ 184 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാന ദിനം 340 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റൺസിന് എല്ലാവരും പുറത്തായി. 84 റൺസ് നേടിയ യശ്വസ്വി ജയ്സ്വാളും 30 റൺസ് നേടിയ ഋഷഭ് പന്തുമൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല.