TRENDING:

പൂജാര ആദ്യ റണ്‍ നേടിയത് 35ആം പന്തില്‍, നിര്‍ത്താതെ കയ്യടിച്ച് കാണികള്‍, ചിരിയടക്കാന്‍ കഴിയാതെ താരവും, വീഡിയോ

Last Updated:

സെഞ്ച്വറിക്ക് സമാനമായ ഒരു വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. 2018 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ 53 പന്തുകള്‍ നേരിട്ടാണ് പൂജാര ആദ്യ റണ്‍ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റ് അവസാന നിമിഷങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ആവേശകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 181 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 154 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഉള്ളത്. അഞ്ചാം ദിനമായ ഇന്ന് ആദ്യ സെഷന്‍ മുഴുവനും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഭീഷണി ഒഴിയൂ. 29 പന്തില്‍ 14 റണ്‍സുമായി റിഷഭ് പന്തും 10 ബോളില്‍ നാല് റണ്‍സുമായി ഇഷാന്ത് ശര്‍മയുമാണ് ഇപ്പാള്‍ ക്രീസില്‍ നില്‍ക്കുന്നത്.
News18
News18
advertisement

മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ ടീമിന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുന്നത് വരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയരായ താരങ്ങളാണ് അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും. എന്നാല്‍ ഈ രണ്ട് താരങ്ങളുടെ തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്നും കര കയറിയത്.

തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പൂജാര ഇന്ത്യയ്ക്കായി പ്രതിരോധം തീര്‍ത്തത്. പൂജാര ആദ്യ റണ്‍ നേടുന്നത് 35-ാം പന്തിലാണ്. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് പൂജാര ഓരോ പന്തുകളും നേരിട്ടത്. മത്സരത്തിന്റെ 20-ാം ഓവറിലാണ് താരം തന്റെ ആദ്യ റണ്‍ നേടിയത്. സാം കറന്റെ ഓവറിലായിരുന്നു അത്. ലെഗ് സൈഡിലേക്കൊരു ഷോട്ട് പായിച്ച് റണ്‍സ് നേടുകയായിരുന്നു പൂജാര.

advertisement

എന്നാല്‍ പൂജാരയുടെ ആദ്യ റണ്ണിനെ വരവേറ്റ് ആരാധകര്‍ നിര്‍ത്താതെ കൈയടിച്ചു. ഇതെല്ലാം കണ്ട് പൂജാര ചിരിക്കുകയായിരുന്നു. കാണികള്‍ എല്ലാം എഴുനേറ്റ് നിന്നാണ് കയ്യടിച്ചത്. സെഞ്ച്വറിക്ക് സമാനമായ ഒരു വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. 2018 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍

53 പന്തുകള്‍ നേരിട്ടാണ് പൂജാര ആദ്യ റണ്‍ കണ്ടെത്തിയത്.

advertisement

ഇന്നലെ നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു. 206 പന്ത് നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ മാര്‍ക് വുഡ് പുറത്താക്കുകയായിരുന്നു. രഹാനെയെ മോയിന്‍ അലിയാണ് വീഴ്ത്തിയത്. 61 റണ്‍സാണ് രഹാനെ നേടിയത്. അധികം വൈകാതെ രവീന്ദ്ര ജഡേജയെയും വീഴ്ത്തി മോയിന്‍ അലി ഇംഗ്ലണ്ടിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോഹ്ലി (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. മികച്ച ഫോമിലുള്ള കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് താരം ക്യാച്ച് നല്‍കുകയായിരുന്നു. രോഹിത് ഒരിക്കല്‍കൂടി മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. വുഡിന്റെ തന്നെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങുന്നത്. കോഹ്ലി കറന്റെ പന്തിലാണ് മടങ്ങുന്നത്. ഓഫ് സ്റ്റംമ്പിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. ബട്ലര്‍ അത് കയ്യിലൊതുക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
പൂജാര ആദ്യ റണ്‍ നേടിയത് 35ആം പന്തില്‍, നിര്‍ത്താതെ കയ്യടിച്ച് കാണികള്‍, ചിരിയടക്കാന്‍ കഴിയാതെ താരവും, വീഡിയോ
Open in App
Home
Video
Impact Shorts
Web Stories