TRENDING:

വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഡ്രെസ്സിങ് റൂമില്‍ ടിഷ്യു പേപ്പര്‍ വലിച്ചെറിഞ്ഞ് വിരാട് കോഹ്ലി, വീഡിയോ

Last Updated:

ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 31 ബോളില്‍ നിന്ന് നാല് ഫോറുകള്‍ അടക്കം 20 റണ്‍സ് നേടിയാണ് കോഹ്ലി പുറത്തായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും തിളങ്ങാന്‍ കഴിയാത്തതിന്റെ അമര്‍ഷം ഡ്രെസിങ് റൂമില്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല.
Credit: Twitter
Credit: Twitter
advertisement

ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 31 ബോളില്‍ നിന്ന് നാല് ഫോറുകള്‍ അടക്കം 20 റണ്‍സ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതിനു പിന്നാലെ ഡ്രസിങ് റൂമിലെത്തിയ താരം അസ്വസ്ഥനായി. ഡ്രസിങ് റൂമിലെത്തിയ കോഹ്ലി തന്റെ കൈയിലുണ്ടായിരുന്ന ടിഷ്യു പേപ്പര്‍ ജനലിലേക്ക് വലിച്ചെറിഞ്ഞു. സാം കറന്റെ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി പുറത്തായത്. 2019 ന് ശേഷം ഒരു സെഞ്ചുറി പോലും നേടാന്‍ സാധിക്കാത്തതില്‍ കോഹ്ലി ഏറെ വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ നായകന്റെ മോശം ഇന്നിങ്സുകള്‍ ആരാധകരെയും നിരാശപ്പെടുത്തുന്നത്.

advertisement

ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. തന്റെ 13 വര്‍ഷത്തെ കരിയറിനിടെ ഒരുപാട് റെക്കോര്‍ഡുകള്‍ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വിമര്‍ശനങ്ങളും കോഹ്ലി നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കോഹ്ലി വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരുന്നു. റണ്‍ ചേസിങ്ങില്‍ അസാമാന്യ പ്രാഗല്‍ഭ്യമാണ് കോഹ്ലിയെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

advertisement

ധോണിക്ക് ശേഷം വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കോഹ്ലിക്ക് കഴിയുന്നുണ്ട്. എന്നിരുന്നാലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും നേടാന്‍ നായകന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.

IND vs ENG | ലോര്‍ഡ്സില്‍ ഇന്ത്യ പ്രതിരോധത്തില്‍; നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍

ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റില്‍ നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍. 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നിലവില്‍ ഉള്ളത്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു. 206 പന്ത് നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ മാര്‍ക് വുഡ് പുറത്താക്കുകയായിരുന്നു. രഹാനെയെ മോയിന്‍ അലിയാണ് വീഴ്ത്തിയത്. 61 റണ്‍സാണ് രഹാനെ നേടിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഡ്രെസ്സിങ് റൂമില്‍ ടിഷ്യു പേപ്പര്‍ വലിച്ചെറിഞ്ഞ് വിരാട് കോഹ്ലി, വീഡിയോ
Open in App
Home
Video
Impact Shorts
Web Stories