പിന്നീട് മത്സരശേഷം സംഭവത്തെക്കുറിച്ച് സംസാരിച്ച ഇന്ത്യന്‍ നായകന്‍ സ്മിത്തിനോട് വ്യക്തിപരമായി മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്ന് തെറ്റായ നീക്കം ഉണ്ടായതാണ് വിരാട് ക്ഷമ ചോദിക്കാന്‍ കാരണം. കൂവാന്‍ മാത്രം സ്മിത്ത് തെറ്റ് ചെയ്തതായി താന്‍ കരുതുന്നില്ലെന്നും ചെയ്ത കാര്യത്തിന് അദ്ദേഹം ക്ഷമ ചോദിച്ചതാണെന്നും വിരാട് പറഞ്ഞു.
advertisement
'അദ്ദേഹം ഒരു തെറ്റ് ചെയ്തു. അതിന് മാപ്പു പറഞ്ഞു, ശിക്ഷ ഏറ്റു വാങ്ങി. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. ടീമിനുവേണ്ടി മികച്ച ഇന്നിങ്ങ്‌സുകള്‍ കാഴ്ചവെക്കുന്നു. ഗ്യാലറിയില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ സ്മിത്തിനെ അവര്‍ കൂവുന്നത് കണ്ടപ്പോള്‍ അത്തരമൊരു മോശം മാതൃക ഇന്ത്യന്‍ ആരാധകര്‍ സൃഷ്ടിക്കരുതെന്ന് എനിക്ക് തോന്നി. മാത്രമല്ല കൂവാന്‍ മാത്രം അദ്ദേഹം എന്തെങ്കിലും ചെയ്തതായി എനിക്ക് വ്യക്തിപരമായി അഭിപ്രായവുമില്ല.' വിരാട് പറഞ്ഞു.
മത്സരത്തിനിടെ കാണികള് കൂവി വിളിച്ചപ്പോള്‍ എന്താണിതെന്ന് ആഗ്യം കാണിച്ചായിരുന്നു വിരാട് ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കണ്ട സ്മിത്ത് വിരാടിന്റെ പുറത്ത് തട്ടുകയും ചെയ്തു. ഓവലിലെ മനോഹരമായ നിമിഷങ്ങള്‍ എന്നപേരില്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.