സംഭവം രാജ്യത്ത് ചര്‍ച്ചയായതോടെയാണ് നായകന്‍ ട്വിറ്ററിലൂടെ വിശദകരണവുമായെത്തിയിരിക്കുന്നത്. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും അതുകൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും പറഞ്ഞ താരം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തെ മാനിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയെ തകര്‍ത്ത് ഗോവ ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്ത്; ഗോളുകള്‍ കാണാം
'ട്രോളുകള്‍ എനിക്ക് ശീലമാണ്. അതുകൊണ്ടു എന്നെ തകര്‍ക്കാനാകില്ല. ആ ആരാധകന്റെ കമന്റില്‍ 'ഈ ഇന്ത്യന്‍ താരങ്ങള്‍' എന്നുണ്ടായിരുന്നു. ആ പരാമര്‍ശനത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ, എല്ലാവരോടും സ്നേഹം, എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.' കോഹ്‌ലി ട്വീറ്റ് ചെയ്തു.
advertisement
ടെന്നീസില്‍ വിദേശ താരങ്ങളെ ഇഷ്ടമാണെന്ന പറഞ്ഞിട്ടുള്ള കോഹ്‌ലി അങ്ങനെയെഹ്കില്‍ വിദേശത്തേക്ക് പോകണമെന്നും സൂപ്പര്‍ താരമായതോടെ കോഹ്‌ലി അഹങ്കാരമായെന്നും ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു അതെന്നും തുടങ്ങി നിരവധി കമന്റുകളായികരുന്നു നായകന്റെ പരാമര്‍ശനത്തിനെതിരെ വന്നിരുന്നത്.
