ഡല്‍ഹിയെ തകര്‍ത്ത് ഗോവ ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്ത്; ഗോളുകള്‍ കാണാം

Last Updated:
മഡ്ഗാവ്: ഐസ്എല്ലില്‍ ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ഗോവ. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഗോവയ്ക്ക് കഴിഞ്ഞു. രണ്ടുതവണ പിന്നിട്ട് നിന്ന ശേഷമായിരുന്നു ഗോവയുടെ തിരിച്ചുവരവ്.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ ബിക്രംജിത് സിങ്ങിന്റെ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തുകയായിരുന്നു. സീസണില്‍ ഇതുവരെയും ജയം കണ്ടെത്താനാകാത്ത ഡല്‍ഹി മഡ്ഗാവിലെ മികച്ച തുടക്കത്തോടെ ജയം സ്വപ്‌നം കണ്ടെങ്കിലും രണ്ടാം പകുതിയില്‍ മത്സരം മാറിമറിയുകയായിരുന്നു. രണ്ടാം പകുതിയില്‍ എഡു ബെഡിയയുടെ ഇരട്ട ഗോളുകളാണ് ഗോവയ്ക്ക് ജീവന്‍ നല്‍കിയത്. 54 ാം മിനിട്ടിലായിരുന്നു എഡു ബേഡിയയുടെ ആദ്യ ഗോള്‍.
advertisement
ഗോവ സമനില നേടിയതിനു പിന്നാലെ തിരിച്ചടിച്ച ലാലിയന്‍സുവാല ചാങ്‌തേ ഒരിക്കല്‍ക്കൂടി ഡല്‍ഹിയെ മുന്നിലെത്തിച്ചെങ്കിലും ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയ്ക്കായി ഗോള്‍ മടക്കുകയായിരുന്നു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയായിരുന്നു എഡു ബെഡിയയുടെ രണ്ടാം ഗോള്‍.
advertisement
ആറു കളിയില്‍ നാലു ജയവുമായി 13 പോയന്റോടെയാണ് ഗോവ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. അഞ്ചാം സീസണില്‍ ഇതുവരെ ജയം കണ്ടെത്താനാകാത്ത ഡല്‍ഹി ടീം നാലു പോയന്റുമായി പട്ടികയില്‍ ഒമ്പാതാം സ്ഥാനത്താണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡല്‍ഹിയെ തകര്‍ത്ത് ഗോവ ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്ത്; ഗോളുകള്‍ കാണാം
Next Article
advertisement
വേടനപ്പോലും സ്വീകരിച്ചെന്ന് മന്ത്രി സജി ചെറിയാന്‍; തന്റെ 'പോലു'മെടുത്ത് ചര്‍ച്ചയാക്കരുതെന്ന് വിശദീകരണം
വേടനപ്പോലും സ്വീകരിച്ചെന്ന് മന്ത്രി സജി ചെറിയാന്‍; തന്റെ 'പോലു'മെടുത്ത് ചര്‍ച്ചയാക്കരുതെന്ന് വിശദീകരണം
  • സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 5 വർഷം പരാതികളില്ലാതെ പ്രഖ്യാപിച്ചതായി സജി ചെറിയാൻ.

  • മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് പ്രഖ്യാപിച്ചപ്പോൾ വലിയ കൈയടി ലഭിച്ചതായി മന്ത്രി.

  • വേടനപോലെ പാട്ടുപാടുന്നയാളെ കേരളം സ്വീകരിച്ചതായി സജി ചെറിയാൻ വിശദീകരിച്ചു.

View All
advertisement