'ഇത് അമ്പരപ്പിക്കുന്നതും അസംബന്ധവും അതുപോലെ തന്നെ അപമാനകരവുമാണ്. കളിയില്‍ നിന്നും ശ്രദ്ധമാറുകയാണ്. പുറത്തുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞങ്ങള്‍ മുതിര്‍ന്ന കളിക്കാരാണ്. ഡ്രസ്സിങ് റൂമിനെ കുറിച്ച് ആളുകള്‍ നുണകളും ഭാവനകളും ഉണ്ടാക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന ഒന്നുമില്ല'- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
'എന്റെ അഭിപ്രായത്തില്‍ ഇതുപോലുള്ള വാര്‍ത്ത വായിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആളുകള്‍ നമ്മള്‍ എത്ര നന്നായി കളിച്ചെന്നാണ് പറയുന്നത്. പക്ഷെ നമ്മളിവിടെ നുണകള്‍ പ്രചരിക്കുകയും നെഗറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ്. ഇത് വല്ലാതെ കടന്നു പോയെന്ന് തോന്നുന്നു. ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടടിക്കുകയാണ്. ഡ്രസ്സിങ് റൂമില്‍ വന്നാല്‍ നിങ്ങള്‍ക്കു തന്നെ അവിടുത്തെ ആരോഗ്യകരമായ അന്തരീക്ഷം കാണാം. നുണകളെ വിശ്വസിപ്പിക്കാനാണ് ശ്രമം'- ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
'ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യയെ മുന്നിലെത്തിക്കാനാണ്. ഇവിടെ ചിലര്‍ അപ്പോള്‍ ടീമിനെ താഴേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സൗഹൃദം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്'- ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. പരിശീലകൻ എന്ന നിലയിൽ രവിശാസ്ത്രി മികവ് കാട്ടിയെന്നും ശാസ്ത്രി തന്നെ ആ സ്ഥാനത്ത് തുടരുന്നതിലാണ് താൽപര്യം കോഹ്ലി പറഞ്ഞു.