ധോണി ടീമില്‍ ഇല്ലെങ്കില്‍ വിരാടിന് സഹായിക്കാന്‍ വേറെ ആരും ഇല്ലെന്നാണ് കേശവ് ബാനര്‍ജി പറയുന്നത്. കളിയെ മനസിലാക്കാനും സമീപിക്കാനും ധോണിയുടെ അത്ര കഴിവുള്ള മറ്റൊരു താരം ഇല്ലെന്നും ബാനര്‍ജി പറഞ്ഞു. 'കളി വിലയിരുത്തുന്നതിലും തന്ത്രങ്ങളിലും ധോണിയെ പോലെ മറ്റാരുമില്ല. കോഹ്‌ലിക്ക് പോലും അതറിയില്ല. അതിനാല്‍ കോഹ്‌ലിക്ക് എപ്പോഴും ധോണിയുടെ ഉപദേശങ്ങളും പിന്തുണയും വേണം' ബാനര്‍ജി പറയുന്നു.
advertisement
ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ പ്രധാന തലവേദനയായ നാലാം നമ്പറില്‍ കളിക്കേണ്ട താരം ആരാണെന്നും കേശവ് ബാനര്‍ജി പറഞ്ഞു. 'ധോണി നാലാം നമ്പറിലെത്തിയാല്‍ അദേഹത്തിന് ആവശ്യമായ സമയം ലഭിക്കും. അഞ്ചാമനോ ആറാമനോ ആയി ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ സാഹസികത കാട്ടേണ്ടിവരും.' അദ്ദേഹം പറഞ്ഞു.
നാലാം നമ്പറില്‍ ആരിറങ്ങണം എന്നത് ടീം തീരുമാനമാണെന്നും നാലാം നമ്പറില്‍ ധോണി ഇറങ്ങണം എന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദേഹം പറഞ്ഞു.