'അഭിമാനം തോന്നുന്നു' ദിവസവും നോമ്പെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്; ഹൈദരാബാദ് താരങ്ങളെക്കുറിച്ച് ധവാന്‍
Last Updated:
നിങ്ങളുടെ ഈര്‍ജ്ജം എല്ലാവരെയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുമെന്നും ധവാന്‍
ന്യൂഡല്‍ഹി: ഐപില്‍ പന്ത്രണ്ടാം സീസണ്‍ പ്ലേ ഓഫിലേക്ക് കടന്നപ്പോഴേക്കും ഇസ്‌ലാം മതവിശ്വാസികളായ താരങ്ങള്‍ക്ക് റമദാന്‍ ആരംഭിച്ചിരിക്കുകയാണ്. റമദാന്‍ മാസത്തില്‍ ടീം ക്യാംപിലെ നോമ്പുതുറ ചിത്രവുമായി നേരത്തെ ഹൈദരാബാദ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദായിരുന്നു തന്റെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇതിനു പിന്നാലെ പകല്‍ മുഴുവന്‍ നോമ്പ് നോറ്റതിനുശേഷം കളിക്കാനിറങ്ങിയ തന്റെ പഴയ സഹതാരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍ സ് താരമായ ശിഖര്‍ ധവാന്‍. കഴിഞ്ഞ സീസണ്‍ വരെ ഹൈദരാബാദിന്റെ താരമായിരുന്ന ധവാന്‍ തന്റെ സുഹൃത്തുക്കളും അഫ്ഗാന്‍ താരങ്ങളുമായ റാഷിദ് ഖാന്റെയും മൊഹമ്മദ് നബിയുടെയും ഒപ്പമുളള ചിത്രം സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
Also Read: IPL 2019: 18,805 റണ്‍സ്, 653 വിക്കറ്റ് പന്ത്രണ്ടാം സീസണില്‍ സംഭവിച്ചത് എന്തൊക്കെയെന്നറിയാം
റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് പകല്‍ മുഴുവന്‍ നോമ്പെടുത്ത് രാത്രി മത്സരത്തിനിറങ്ങുന്ന താരങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നെന്ന് ധവാന്‍ പറയുന്നത്. നിങ്ങളുടെ ഈര്‍ജ്ജം എല്ലാവരെയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുമെന്നും ധവാന്‍ ട്വീറ്റിലൂടെ പറയുന്നു.
advertisement
Wishing everyone #RamadanKareem. So proud of them! It is not easy to fast the whole day & then play the match. But they make it look effortless! An inspiration for their country & the world cricket! Your energy motivates everyone to dream big. May Allah's blessings be with you! pic.twitter.com/xoWeXmCqZu
— Shikhar Dhawan (@SDhawan25) May 9, 2019
advertisement
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ധവാന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ്. ജയിക്കുന്ന ടീം ഞായറഴ്ച മുംബൈ ഇന്ത്യന്‍സുമായ് നടക്കുന്ന ഫൈനലിന് യോഗ്യത നേടും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2019 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അഭിമാനം തോന്നുന്നു' ദിവസവും നോമ്പെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്; ഹൈദരാബാദ് താരങ്ങളെക്കുറിച്ച് ധവാന്‍