TRENDING:

'വീരുവിന് ഭീഷണിയായി വിരാട്'; കീവിസ് മണ്ണില്‍ കോഹ്‌ലി തകര്‍ക്കുക സെവാഗിന്റെ ഈ റെക്കോര്‍ഡ്

Last Updated:

സെവാഗിന്റെ പേരിലുള്ള ന്യൂസിലന്‍ഡ് മണ്ണിലെ ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറികളുടെ റെക്കോര്‍ഡിനരികെയാണ് കോഹ്‌ലി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നേപ്പിയര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റ് ചരിത്രത്തിലെ ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത മുന്നേറുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ച റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ കോഹ്‌ലി നിലവില്‍ മറ്റൊരു നേട്ടത്തിനരികെയാണ്. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ പേരിലുള്ള ന്യൂസിലന്‍ഡ് മണ്ണിലെ ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറികളുടെ റെക്കോര്‍ഡിനരികെയാണ് കോഹ്‌ലി ഇപ്പോള്‍.
advertisement

ആറു സെഞ്ച്വറികളാണ് വീരേന്ദര്‍ സെവാഗ് ന്യൂസിലന്‍ഡ് മണ്ണില്‍ കുറിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് അഞ്ച് സെഞ്ച്വറികളുമായി കോഹ്‌ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറി നേടാനായാല്‍ കോഹ്‌ലിക്ക് ഈ പട്ടികയില്‍ ഒന്നാമനാകാന്‍ കഴിയും. കിവീസ് മണ്ണില്‍ ആറു സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികരളും നേടിയിട്ടുള്ളസെവാഗിന്റെ പേരില്‍ 1157 റണ്ണാണുള്ളത്. അഞ്ച് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമുള്ള സച്ചിന്റെ പേരില്‍ 1750 റണ്‍സും.

Also Read: കീവികളുടെ മണ്ണില്‍ ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

advertisement

മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയ്ക്ക് അഞ്ച് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1154 റണ്‍സാണുള്ളത്. വെറും മൂന്നു റണ്‍സ് നേടിയാല്‍ സെവാഗിന്റെ റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാടിന് കഴിയും.

അതേസമയം ന്യൂസിലന്‍ഡില്‍ ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന റണ്ണെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനരികെയാണ് ഇന്ത്യയുടെ സീനിയര്‍ താരം എംഎസ് ധോണി. 18 മത്സരങ്ങളില്‍ നിന്ന് 652 റണ്‍സാണ് ന്യൂസിലന്‍ഡില്‍ ഏകദിന ക്രിക്കറ്റില്‍ അവര്‍ക്കെതിരെ സച്ചിന്റെ സമ്പാദ്യം. രണ്ടാമതുള്ള വീരേന്ദര്‍ സെവാഗിന് 12 മത്സരങ്ങളില്‍ നിന്ന് 598 റണ്‍സും മൂന്നാമതുള്ള ധോണിക്ക് നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 456 റണ്‍സാണ് സമ്പാദ്യം. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ധോണിക്ക് 197 റണ്‍സാണ് വേണ്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീരുവിന് ഭീഷണിയായി വിരാട്'; കീവിസ് മണ്ണില്‍ കോഹ്‌ലി തകര്‍ക്കുക സെവാഗിന്റെ ഈ റെക്കോര്‍ഡ്