കീവികളുടെ മണ്ണില്‍ ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Last Updated:

സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ധോണിക്ക് 197 റണ്‍സാണ് വേണ്ടത്.

വെല്ലിങ്ടണ്‍: ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. ഓസീസ് മണ്ണില്‍ ഏകദിന പരമ്പര നേടിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യക്ക് ലോകകപ്പിനു മുന്നേ കരുത്ത് തെളിയിക്കാനുള്ള അവസാന അവസരവുമാണ് ന്യൂസിലന്‍ഡ് പര്യടനം. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ താരവും മുന്‍ നായകനുമായ ധോണിയെ ഓസീസ് മണ്ണില്‍ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്.
ന്യൂസിലന്‍ഡില്‍ ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന റണ്ണെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ധോണിക്ക് ലഭിക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 652 റണ്‍സാണ് ന്യൂസിലന്‍ഡില്‍ ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ സമ്പാദ്യം. രണ്ടാമതുള്ള വീരേന്ദര്‍ സെവാഗിന് 12 മത്സരങ്ങളില്‍ നിന്ന് 598 റണ്‍സും ഇവര്‍ക്ക് പുറകിലുള്ള ധോണിക്ക് നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 456 റണ്‍സാണ് സമ്പാദ്യം.
Also Read: 'അതുക്കും മുന്നേ'; ഓസീസ് മണ്ണില്‍ കോഹ്‌ലിക്കു മുന്നേ കിരീടമുയര്‍ത്തിയ രണ്ട് നായകര്‍
ഓസീസിലെ ഏകദിന പരമ്പരയില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയുടെ ഉയര്‍ന്ന റണ്‍സ്‌കോററുമായിരുന്ന ധോണിയുടെ നിലവിലെ ഫോം കണക്കാക്കുമ്പോള്‍ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ധോണിക്ക് 197 റണ്‍സാണ് വേണ്ടത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ധോണിക്ക് ഇത് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
Dont Miss: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജീവനുവേണ്ടി പൊരുതുന്നു; സഹായം തേടി ഭാര്യ
2018 ല്‍ തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ കാഴ്ചവെച്ചത്. 20 ഇന്നിങ്‌സുകളില്‍ നിന്നായി വെറും 275 റണ്‍സായിരുന്നു താരം നേടിയത്. 12 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം പ്രകടനവും ഇതു തന്നെയായിരുന്നു. ഇതിനിടെ വിപാട് കോഹ്‌ലിക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി 10,000 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കീവികളുടെ മണ്ണില്‍ ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All
advertisement