TRENDING:

'ഇത് ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളി! തോറ്റാലും സമനിലയാക്കാന്‍ വേണ്ടി കളിക്കുന്നതില്‍ താല്‍പ്പര്യമില്ല': വിരാട് കോഹ്ലി

Last Updated:

തോല്‍വി ഒഴിവാക്കാന്‍ മത്സരം സമനിലയിലാക്കാന്‍ ശ്രമിക്കുന്ന രീതി തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോഹ്ലി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവര്‍ക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെയും പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.
Virat Kohli
Virat Kohli
advertisement

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജയം മാത്രം ലക്ഷ്യമാക്കിയാണ് കളിക്കുകയെന്ന് പറയുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. തോല്‍വി ഒഴിവാക്കാന്‍ മത്സരം സമനിലയിലാക്കാന്‍ ശ്രമിക്കുന്ന രീതി തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോഹ്ലി പറഞ്ഞു. ദിനേഷ് കാര്‍ത്തിക്കിനൊപ്പമുള്ള അഭിമുഖത്തിലാണ് കോഹ്ലി തന്റെ നിലപാട് വ്യക്തമാക്കിയത്.

'ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ ടെസ്റ്റും ജയിക്കാന്‍ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. അതൊരു സംസ്‌കാരമാണ്. നമ്മള്‍ അതാണ് പിന്തുടര്‍ന്നിട്ടുള്ളത്. ഇനിയു നമുക്ക് അത് ചെയ്യാനാവും. ഈ സംസ്‌കാരമാണ് എന്നോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ടെസ്റ്റ് മത്സരം തോറ്റാല്‍ പോലും എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യും.'- കോഹ്ലി പറഞ്ഞു.

advertisement

'കളിക്കുമ്പോള്‍ എപ്പോഴും നമ്മള്‍ ജയത്തിനായി കളിക്കണം. മൂന്നാം ദിനമോ നാലാം ദിനമോ ടെസ്റ്റ് മത്സരം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. എന്നെ സംബന്ധിച്ച് നാഴികക്കല്ലുകളൊന്നും ഒരു വിഷയമല്ല. നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനായി കളിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ഞാന്‍ സ്വന്തമാക്കിയവയില്‍ പകുതി പോലും നേടാനാവുമായിരുന്നില്ല. ഏറ്റവും മികവിലേക്ക് എത്തുക എന്നത് മാത്രമാണ് എന്റെ ചിന്താഗതി'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇത് ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളി! തോറ്റാലും സമനിലയാക്കാന്‍ വേണ്ടി കളിക്കുന്നതില്‍ താല്‍പ്പര്യമില്ല': വിരാട് കോഹ്ലി
Open in App
Home
Video
Impact Shorts
Web Stories