TRENDING:

വിരാട് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ ഗാംഗുലിയെ അൺഫോളോ ചെയ്തു; പോര് മൂർച്ഛിക്കുന്നു

Last Updated:

ഗാംഗുലിയെ കോഹ്ലി അൺഫോളോ ചെയ്തത് സംബന്ധിച്ച് ഇരുവരുടെയും ആരാധകർ വലിയ ചർച്ചയാണ് ഉയർത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ദേശീയ ടീമിന്‍റെ മുൻ ക്യാപ്റ്റൻമാരായ വിരാട് കോഹ്ലിയും സൌരവ് ഗാംഗുലിയും തമ്മിലുള്ള പിണക്കം പരസ്യമായിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെ ഡഗൌട്ടിലിരുന്ന ഗാംഗുലിയെ കോഹ്ലി തുറിച്ചുനോക്കിയതും, പിന്നീട് ഇരു ടീമുകളും പരസ്പരം ഹസ്തദാനം നൽകിയപ്പോൾ കോഹ്ലിക്ക് കൈകൊടുക്കാതെ ഗാംഗുലി ഒഴിഞ്ഞു മാറിയതും വിവാദമായിരുന്നു. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ ഗാംഗുലിയെ കോഹ്ലി അൺഫോളോ ചെയ്തിരിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
advertisement

ഗാംഗുലിയെ കോഹ്ലി അൺഫോളോ ചെയ്തത് സംബന്ധിച്ച് ഇരുവരുടെയും ആരാധകർ വലിയ ചർച്ചയാണ് ഉയർത്തുന്നത്. കൂടാതെ ഗാംഗുലിയെ കോഹ്ലി തുറിച്ചുനോക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്. കോഹ്ലിക്ക് ഹസ്തദാനം നൽകാതെ ഗാംഗുലി ഒഴിഞ്ഞുപോകുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. മാന്യൻമാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റിന് ഹിതകരമായ കാര്യമല്ല സംഭവിക്കുന്നതെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയും ഗാംഗുലിയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്ന് കുറച്ചുകാലമായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോഹ്ലി ക്യാപ്റ്റൻസി ഒഴിഞ്ഞത് അന്നത്തെ ബിസിസിഐ അധ്യക്ഷനായിരുന്ന ഗാംഗുലിയുമായുള്ള അഭിപ്രായവ്യത്യാസമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2021ൽ ടി20 ക്യാപ്റ്റൻ പദവി ഒഴിഞ്ഞതിന് പിന്നാലെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലിയെ ഒഴിവാക്കിയത് ഗാംഗുലിയുടെ നിർദേശപ്രകാരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

advertisement

ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഐപിഎൽ മൽസരത്തിനിടെ ഉണ്ടായ സംഭവം. ഐപിഎല്ലില്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിക്കുന്നത്. ഗാംഗുലിയാകട്ടെ ഡല്‍ഹി ക്യാപിറ്റന്‍സിന്റെ ടീം ഡയറക്ടറുമാണ്. ഇന്നലെ ഇരു ടീമുകളും മുഖാമുഖം വന്നു. ഈ മത്സരത്തിനിടെ ഉണ്ടായ രണ്ടു സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇതിൽ ആദ്യത്തേതിൽ വിരാട് കോഹ്ലി, മൈതാനത്ത് നിന്ന് ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ തുറിച്ചുനോക്കുന്നത് കാണാം. ഇതില്‍ ആദ്യ സംഭവം ഡല്‍ഹി ബാറ്റു ചെയ്യുമ്പോൾ 18ാം ഓവറിലായിരുന്നു. ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഈ സമയത്ത് കോഹ്‌ലി. മുഹമ്മദ് സിറാജിന്റെ പന്തില്‍ അമാന്‍ ഹക്കിം ഖാനെ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതിന് പിന്നാലെ ഡീപ്പിലെ തന്റെ പൊസിഷനിലേക്ക് തിരികെ നടക്കുമ്പോള്‍ ഡഗൗട്ടില്‍ ഇരിക്കുന്ന ഗാംഗുലിയെ വിരാട് കോഹ്ലി തുറിച്ചു നോക്കുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.

advertisement

Also See- വിരാട് കോഹ്ലി ഗാംഗുലിയെ തുറിച്ചുനോക്കിയോ? കൈകൊടുക്കാതെ മാറിനടന്ന് ദാദ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ഇവരുടെ പിണക്കത്തിന്‍റെ വീഡിയോ തെളിവുകൾ അവിടെ തീരുന്നില്ല. മത്സര ശേഷം ഇരു ടീമുകളിലെയും കളിക്കാരും ഒഫീഷ്യൽസും ഹസ്താദനം ചെയ്യ്ത് മുന്നോട്ടു പോകുന്നതിനിടെ ഗാംഗുലി കോഹ്‌ലിക്ക് കൈ കൊടുക്കാതെ മാറി പോകുന്നതാണ് മറ്റൊരു വീഡിയോ. ഈ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
വിരാട് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ ഗാംഗുലിയെ അൺഫോളോ ചെയ്തു; പോര് മൂർച്ഛിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories