വിരാട് കോഹ്ലി ഗാംഗുലിയെ തുറിച്ചുനോക്കിയോ? കൈകൊടുക്കാതെ മാറിനടന്ന് ദാദ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയും ഗാംഗുലിയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്ന് കുറച്ചുകാലമായി റിപ്പോർട്ടുകളുണ്ടായിരുന്നു
ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. നേതൃത്വമികവുകൊണ്ട് ഉറച്ച തീരുമാനങ്ങളിലൂടെയുമാണ് ഗാംഗുലി ശ്രദ്ധേയനായത്. യുവതാരങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിലും വളർത്തിക്കൊണ്ടുവരുന്നതിനും ഗാംഗുലി ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. ക്രിക്കറ്റിൽനിന്ന് വിമരിച്ചിട്ടും ഗാംഗുലിയുടെ നേതൃമികവാണ് പിൽക്കാലത്ത് അദ്ദേഹത്തെ ബിസിസിഐ അധ്യക്ഷപദവിയിലെത്തിച്ചത്.
advertisement
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയും ഗാംഗുലിയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്ന് കുറച്ചുകാലമായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോഹ്ലി ക്യാപ്റ്റൻസി ഒഴിഞ്ഞത് അന്നത്തെ ബിസിസിഐ അധ്യക്ഷനായിരുന്ന ഗാംഗുലിയുമായുള്ള അഭിപ്രായവ്യത്യാസമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
advertisement
ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഐപിഎൽ മൽസരത്തിനിടെ ഉണ്ടായ സംഭവം. ഐപിഎല്ലില്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിക്കുന്നത്. ഗാംഗുലിയാകട്ടെ ഡല്‍ഹി ക്യാപിറ്റന്‍സിന്റെ ടീം ഡയറക്ടറുമാണ്. ഇന്നലെ ഇരു ടീമുകളും മുഖാമുഖം വന്നു. ഈ മത്സരത്തിനിടെ ഉണ്ടായ രണ്ടു സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
advertisement
ഇതിൽ ആദ്യത്തേതിൽ വിരാട് കോഹ്ലി, മൈതാനത്ത് നിന്ന് ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ തുറിച്ചുനോക്കുന്നത് കാണാം. ഇതില്‍ ആദ്യ സംഭവം ഡല്‍ഹി ബാറ്റു ചെയ്യുമ്പോൾ 18ാം ഓവറിലായിരുന്നു. ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഈ സമയത്ത് കോഹ്‌ലി. മുഹമ്മദ് സിറാജിന്റെ പന്തില്‍ അമാന്‍ ഹക്കിം ഖാനെ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതിന് പിന്നാലെ ഡീപ്പിലെ തന്റെ പൊസിഷനിലേക്ക് തിരികെ നടക്കുമ്പോള്‍ ഡഗൗട്ടില്‍ ഇരിക്കുന്ന ഗാംഗുലിയെ വിരാട് കോഹ്ലി തുറിച്ചു നോക്കുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.
advertisement