'കോഹ്ലിയെപ്പോലെ നിലവാരമുള്ള ഒരു ബാറ്ററെ ഏത് ടീമും ആഗ്രഹിക്കും. ടി20 ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുണ്ടാവുകയെന്നത് ആലോചിക്കുമ്പോള്‍ തന്നെ അത്ഭുതമാണ്. അതിന് പുറമെ കോഹ്ലിയുടെ പരിചയസമ്പത്ത്, അദ്ദേഹം ബാറ്റ് കൊണ്ട് എത്ര മത്സരങ്ങളിലാണ് ഇന്ത്യയുടെ രക്ഷക്കെത്തിയിരിക്കുന്നത്' -രോഹിത് വാചാലനായി.
'കോഹ്ലിയുടെ നിലവാരമുള്ള ഒരു കളിക്കാരനെ ടീമിന് ആവശ്യമുണ്ട്. അതിന് പുറമെ ഇപ്പോഴും ഈ ടീമിനെ നയിക്കുന്നവരിലൊരാളാണ് കോഹ്ലി. ഇതെല്ലാം ചേരുമ്പോള്‍ ആര്‍ക്കാണ് അദ്ദേഹത്തെ കൈവിടാനാവുക. അദ്ദേഹത്തെപ്പോലൊരു കളിക്കാരനെ ആര്‍ക്കാണ് അവഗണിക്കാനാവുക'- രോഹിത് ചോദിച്ചു.
advertisement
കോഹ്ലിക്ക് പകരം ടി20 ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തെരഞ്ഞെടുക്കുകയായിരുന്നു.
Virat Kohli |വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റം: ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തം
വിരാട് കോഹ്ലിയെ(Virat Kohli) ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തില്‍ ബിസിസിഐക്ക്(BCCI) എതിരെ ആരാധകര്‍ രംഗത്ത്. കോഹ്ലിയെ അപമാനിക്കുകയാണ് ബിസിസിഐ ഇവിടെ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം.
ക്യാപ്റ്റന്‍സി മാറ്റം ബിസിസിഐ പ്രഖ്യാപിച്ച വിധമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ നേട്ടങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ പ്രഖ്യാപനം നടത്തി എന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. #ShameOnBCCI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.
2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള താത്പര്യം കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്ലിയെ മാറ്റുമെന്ന് ബിസിസിഐ വൃത്തങ്ങളും പ്രതികരിക്കുകയുണ്ടായി. ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്തായതോടെയാണ് വൈറ്റ്ബോള്‍ ക്രിക്കറ്റിലെ കോഹ്ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇളകിയത്.
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായുള്ള പ്രഖ്യാപനം നടത്താന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കോഹ്ലി ഇതിന് തയ്യാറാവാതിരുന്നതോടെ 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ രോഹിത് ശര്‍മയെ ഏകദിന നായകനായി പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.