തന്റെ 124 ാം ടെസ്റ്റ് മത്സരത്തിലാണ് ഏതെങ്കിലും ഒരിന്നിങ്ങ്‌സില്‍ ആദ്യ പന്തില്‍ പുറത്താകുന്നതെന്ന നാണക്കേട് അംലയെ തേടിയെത്തുന്നത്. ദക്ഷിണാഫ്രിക്ക- ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യത്തിനത്തിലായിരുന്നു ഫെര്‍ണാണ്ടോ അംലയെ ക്ലീന്‍ ബൗള്‍ഡാക്കിയത്. വണ്‍ഡൗണായായിരുന്നു താരം കളത്തിലിറങ്ങിയത്.
Also Read: വെറുതേ രണ്ട് പോയിന്റ് നല്‍കേണ്ട; വീണ്ടും പാകിസ്താനെ തോല്‍പ്പിക്കാനുള്ള സമയമാണെന്ന് സച്ചിന്‍
2004 ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഡക്കാവുന്നതെന്നാണ് ഏറ്റവും വലിയ കൗതുകം. ഓപ്പണര്‍ ഡിന്‍ എല്‍ഗറിനെ വീഴ്ത്തി തൊട്ടടുത്ത പന്തിലായിരുന്നു അംലയെയും ഫെര്‍ണാണ്ടോ മടക്കുന്നത്.
advertisement
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡെക്കായതിന്റെ റെക്കോഡ് ശ്രീലങ്കന്‍ താരത്തിന്റെ പേരിലാണെന്നതാണ് ഇതിലെ മറ്റൊരു സവിശേഷത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് നാണക്കേടന്റെ ഈ റെക്കോര്‍ഡ് 14 തവണയാണ് താരം പുറത്തായത്.