വെറുതേ രണ്ട് പോയിന്റ് നല്‍കേണ്ട; വീണ്ടും പാകിസ്താനെ തോല്‍പ്പിക്കാനുള്ള സമയമാണെന്ന് സച്ചിന്‍

രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കും

News18 Malayalam
Updated: February 22, 2019, 7:59 PM IST
വെറുതേ രണ്ട് പോയിന്റ് നല്‍കേണ്ട; വീണ്ടും പാകിസ്താനെ തോല്‍പ്പിക്കാനുള്ള സമയമാണെന്ന് സച്ചിന്‍
sachin
  • Share this:
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന വാദങ്ങള്‍ ഉയരവേ നിലപാട് വ്യക്തമാക്കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പാകിസ്താനെ ഒരിക്കല്‍കൂടി തോല്‍പ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകകപ്പ് മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന ബിസിസിഐ വ്യക്തമാക്കിയതിനു പിന്നാലെയാണ് സച്ചിന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 'ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ വര്‍ധിതവീര്യത്തോടെയാണ് കളിക്കാറ്. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള സമയമാണിത്. വ്യക്തിപരമായി രണ്ടു പോയന്റ് വെറുതെ നല്‍കി അവരെ ടൂര്‍ണമെന്റില്‍ സഹായിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല' താരം ട്വീറ്റ് ചെയ്തു.

Also Read: ഓര്‍മയുണ്ടോ അന്ന് കാര്‍ഗില്‍ യുദ്ധത്തിനിടെ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടിയത്

 

എന്നാല്‍ രാജ്യമാണ് തനിക്ക് പ്രധാനമെന്നും എന്തു തീരുമാനം സ്വീകരിച്ചാലും താന്‍ അതിനൊപ്പം നില്‍ക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയാണ് തനിക്ക് ഏറ്റവും പ്രധാനം. രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കും' ട്വീറ്റ് പറയുന്നു.

First published: February 22, 2019, 7:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading