ടോട്ടൻഹാം ഹോട്സ്പർ ടീമിന്റെ ഭാഗമായി കെയ്ൻ, ഇംഗ്ലീഷ് എതിരാളികളായ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ പ്രീ-സീസൺ സൗഹൃദ മത്സരം കളിക്കാൻ ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. പരിശീലനത്തിനിടെയാണ് ടോട്ടൻഹാം ഫുട്ബോൾ താരങ്ങൾ ക്രിക്കറ്റിൽ ഒരു കൈനോക്കാൻ ഇറങ്ങിയത്. വീഡിയോയിൽ, കെയ്ൻ ഒരു പ്രൊഫഷണൽ ക്രിക്കറ്ററെപ്പോലെ ബാറ്റ് വീശുന്നത് കാണാം. ചില വലിയ ഷോട്ടുകൾ അനായാസം ഇംഗ്ലീഷ് സ്‌ട്രൈക്കർ പായിക്കുന്നുണ്ട്. നല്ല ഫുട് വർക്കുമായാണ് കെയ്നിന്‍റെ ബാറ്റിങ്. “ഹാരി കെയ്ൻ തന്റെ സുഹൃത്ത് വിരാട് കോഹ്‌ലിയെ പോലെ ഓസ്‌ട്രേലിയയിൽ തകർത്തു” എന്നാണ് ട്വീറ്റിനൊപ്പം കുറിച്ചിരിക്കുന്നത്.
advertisement
ബാറ്റിംഗ് മാസ്റ്റർ കോഹ്‌ലിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് കെയ്ൻ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. കോഹ്ലി ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ കെയ്ൻ ഇക്കാര്യം പങ്കുവെച്ചു. ഇംഗ്ലീഷ് സ്‌ട്രൈക്കറുടെ അഭിപ്രായത്തിൽ അഞ്ചോ ആറോ വർഷം മുമ്പാണ് അവരുടെ സൗഹൃദം സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്. “കോലി ലണ്ടനിൽ ഒരു പരമ്പരയ്ക്കായി ഇറങ്ങിയപ്പോൾ, ഞങ്ങൾ പരിചയപ്പെട്ടിരുന്നു”- കെയ്ൻ പറഞ്ഞു.
Also Read- West Indies vs India | ഏകദിനത്തിൽ 13000 റൺസിനരികെ കോഹ്ലി; 10000 തികയ്ക്കാൻ രോഹിതിന് 175 റൺസ് കൂടി
കോഹ്‌ലിക്ക് വേണ്ടി മാത്രമാണ് താൻ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തുണയ്ക്കുന്നതെന്നും ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വെളിപ്പെടുത്തി. “വിരാട് കോഹ്‌ലിയെ കാണാനും കുറച്ച് തവണ സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. അങ്ങനെ എന്റെ ടീം RCB ആണ്. ഇത്തവണ അവർക്ക് കുറച്ച് മികച്ച കളിക്കാരെ ലഭിച്ചിട്ടുണ്ട്, ”2022 ലെ ഐപിഎല്ലിന് മുന്നോടിയായി നൽകിയ ഒരു അഭിമുഖത്തിൽ ഹാരി കെയ്ൻ പറഞ്ഞു.