ഈ മാസം ഒമ്പതിന് ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന് മുന്നോടിയായി ഇന്ത്യയിലെത്തിക്കഴിഞ്ഞ സംഗക്കാര കഴിഞ്ഞ ദിവസം യൂടൂബിലൂടെ ടീമിന്റെ ആരാധകരുമായി സംവദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ചോദിച്ച രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ മറുപടികള്‍ നല്‍കിയ സംഗക്കാര, ഇതിഹാസ ഫുട്ബോളര്‍ ലയണല്‍ മെസിയുമായി ബന്ധപ്പെടുത്തി ആരാധകരിലൊരാള്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടി വൈറലായിക്കഴിഞ്ഞു.
അടുത്ത മെഗാ താര ലേലത്തില്‍ ബാഴ്‌സ സൂപ്പര്‍ താരം മെസിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമോ എന്നാണ് സംഗക്കാരയോട് ആരാധകനില്‍ നിന്ന് ചോദ്യം വന്നത്. 'നിങ്ങള്‍ മെസിയെ കുറിച്ചാണോ പറയുന്നത്? അദ്ദേഹത്തെ പോലൊരു കളിക്കാരനെ സ്വന്തമാക്കാനാവുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിന്റെ കഴിവില്‍ എനിക്കുറപ്പുണ്ട്. ക്രിക്കറ്റ് കളിക്കാനും മെസിക്ക് ഉറപ്പായും കഴിയും.'രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ സംഗക്കാര പറയുന്നു.
advertisement
നിലവിൽ ആരുടെ കവർഡ്രൈവാണ് ഏറ്റവും ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് ബെന്‍ സ്‌റ്റോക്ക്‌സ്, സഞ്ജു സാംസണ്‍ എന്നിവരുടെ പേരാണ് സംഗക്കാര നിർദേശിച്ചത്. വിരാട് കോഹ്ലിയുടെ കവര്‍ ഡ്രൈവിനേയും സംഗക്കാര പ്രശംസിച്ചു. ശിവം ഡ്യൂബെയുടെ കവര്‍ ഡ്രൈവ് കാണാനും താന്‍ ഇഷ്ടപ്പെടുന്നെന്നും താരം പറഞ്ഞു. എന്റെ പ്രിയപ്പെട്ട ഷോട്ടുകളില്‍ ഒന്നാണ് അത്. ഞാന്‍ കളിച്ചതിലും നന്നായി കവര്‍ ഡ്രൈവ് കളിക്കുന്ന ഒരുപാട് കളിക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും സംഗക്കാര പറഞ്ഞു.
ശ്രീലങ്കന്‍ മുന്‍ നായകന്‍ സംഗക്കാരയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് സന്തോഷം നല്കുന്നതാണെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ തുറന്ന് പറഞ്ഞു. "ഞാന്‍ ടീം നായകനാകുമ്പോള്‍ അദ്ദേഹം പരിശീലകനാവുക എന്നത് വലിയ കാര്യമാണ്. സംഗയെ കാണാനും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാനായി കാത്തിരിക്കുകയാണ്. 18 വയസില്‍ രാജസ്ഥാന്‍ താരമായതാണ് എനിക്ക് ഇപ്പോള്‍ 26 വയസായി. ക്യാപ്‌റ്റന്‍സി റോള്‍ വിസ്‌മയത്തോടെയാണ് നോക്കികാണുന്നത്," സഞ്ജു കൂട്ടിച്ചേർത്തു.
English summary: One of the supporters asked Sangakkara if the Royals will sign the legendary Argentine footballer Lionel Messi in next year’s IPL mega auction. Sangakkara's reply has gone viral