ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു വിദേശ കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ഗ്രീനിനെ മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആര്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) ടീമിലെത്തിച്ചത്. 25.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കിയത്. എന്നാല്‍ ബിസിസിഐ ചട്ടം അനുസരിച്ച് ഇതില്‍ നിന്നും 18 കോടി രൂപ മാത്രമേ ഗ്രീനിന് സ്വന്തമാക്കാനാകുകയുള്ളു.
ബിസിസിഐയുടെ പുതിയ നിയമം അനുസരിച്ച് മിനി ലേലത്തില്‍ നിന്ന് ഒരു വിദേശ കളിക്കാരന് ലഭിക്കാവുന്ന പരമാവധി വില നിര്‍ണ്ണയിക്കുന്നത് ഏറ്റവും ഉയര്‍ന്ന നിലനിര്‍ത്തല്‍ (റിട്ടെന്‍ഷന്‍) വിലയോ കഴിഞ്ഞ മെഗാ ലേലത്തിലെ ഉയര്‍ന്ന ലേല വിലയോ ഏതാണോ കുറവ് എന്ന് നോക്കിയാണ്. ഇതില്‍ ഏതാണോ കുറവ് അതായിരിക്കും മിനി ലേലത്തില്‍ ഒരു വിദേശ താരത്തിന്റെ കൈയ്യില്‍ കിട്ടുക.
advertisement
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരന്‍ ഋഷഭ് പന്താണ്. 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ കഴിഞ്ഞ ലേലത്തില്‍ സ്വന്തമാക്കിയത്. നിലവിലെ ഉയര്‍ന്ന റിട്ടെന്‍ഷന്‍ സ്ലാബ് നോക്കിയാല്‍ അത് 18 കോടി രൂപയാണ്. ഇതില്‍ കുറഞ്ഞ തുക 18 കോടി രൂപയായതിനാല്‍ അതാണ് വിദേശ താരത്തിന് കിട്ടുക.
വിദേശ കളിക്കാരനുള്ള ലേലത്തുക 18 കോടി രൂപയിലും അധികമായാല്‍ അധികമായി ലഭിക്കുന്ന തുക ബിസിസിഐയ്ക്കാണ് പോകുക. ബിസിസിഐയുടെ വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഈ തുക വിനിയോഗിക്കും. മിനി ലേലങ്ങളില്‍ വിദേശ കളിക്കാരെ വലിയ തുകകള്‍ക്ക് സ്വന്തമാക്കുന്ന പ്രവണത ഉണ്ടായതിനെ തുടര്‍ന്നാണ് ബിസിസിഐ ഈ നിയമം കൊണ്ടുവന്നത്.
ലേലം ആരംഭിക്കുന്നതിനു മുമ്പു തന്നെ കാമറൂണ്‍ ഗ്രീനിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രതീക്ഷകള്‍. ഗ്രീനിന് വേണ്ടി വാശിയേറിയ ലേലം വിളിയാണ് നടന്നത്. രണ്ട് കോടി രൂപയായിരുന്നു കൂടിയ അടിസ്ഥാനവില. മുംബൈ ഇന്ത്യന്‍സാണ് ആദ്യം ഗ്രീനിനു വേണ്ടി രംഗത്തെത്തിയത്. പിന്നീട് ഇവര്‍ പിന്മാറി. ഇതോടെ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായി പോരാട്ടം.
രാജസ്ഥാന്‍ റോയല്‍സിന്റെ കൈവശം 16.05 കോടി രൂപയാണ് ഉണ്ടായിരുന്നത്. പിന്നീട് കൊല്‍ക്കത്ത രണ്ടാമതൊന്ന് ആലോചിച്ചില്ല. 64.30 കോടി രൂപ പേഴ്‌സിലുള്ള കൊല്‍ക്കത്ത ഗ്രീനിനായി വീറോടെ ലേലം വിളിച്ചു. രാജസ്ഥാന്‍ റോയല്‍സ് 13.60 കോടി രൂപ വരെ ഗ്രീനിനുവേണ്ടി വിളിച്ചു. ഇവര്‍ പിന്മാറിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങി. ഇതോടെ ഏറ്റവും ഉയര്‍ന്ന തുക കൈവശമുള്ള ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള പോരാട്ടമായി ലേലം മാറി. 25 കോടിയും കടന്നതോടെ ഗ്രീന്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറുമോ എന്ന ആകംഷയിലായി എല്ലാവരും. 25 കോടി രൂപയ്ക്ക് മുകളിലേക്ക് എത്തും വരെ ചെന്നൈ സൂപ്പര്‍ കിങ്‌സും കട്ടയ്ക്ക് നിന്നു.
