ലോകകപ്പില്‍ ഓറാക്കിളിലെ തന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്‌ക്കെതിരേ കളിക്കാന്‍ ഒരുങ്ങുന്നതായി സാമൂഹികമാധ്യമമായ എക്‌സില്‍ ഒരു ഉപയോക്താവ് വെളിപ്പെടുത്തിയപ്പോള്‍ സൗരഭ് ശ്രദ്ധ നേടിയിരുന്നു. ഡാലസില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ യുഎസ്എയുടെ സൂപ്പര്‍ ഓവര്‍ വിജയം നേടിയ ഒറാക്കിളിന്റെ ടെക്കിയെക്കുറിച്ച് കൂടുതല്‍ അറിയാം.
കെഎല്‍ രാഹുലിന്റെ സഹതാരം
1991 ഒക്ടോബര്‍ 6-ന് മുംബൈയിലാണ് സൗരഭിന്റെ ജനനം. യുഎസിന്റെ ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇന്ത്യയിലായിരുന്നു സൗരഭിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്കം. മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരമായിരുന്ന അദ്ദേഹം 2015-ലാണ് യുഎസിലേക്ക് കുടിയേറിയത്. മുംബൈയ്ക്ക് വേണ്ടി ഒരു രഞ്ജി ട്രോഫി മത്സരവും കളിച്ചിട്ടുണ്ട്. കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഹര്‍ഷാല്‍ പട്ടേല്‍, സന്ദീപ് ശര്‍മ എന്നിവരുടെ ടീമിലെ മുന്‍ അംഗം കൂടിയാണ് അദ്ദേഹം.
advertisement
2010ലും പാകിസ്ഥാന്റെ ബാബറുമായി സൗരഭ് ഏറ്റുമുട്ടിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ രാഹുല്‍ നായകനായ ടീമിന്റെ പാകിസ്ഥാനെതിരേയുള്ള മത്സരത്തിലെ ആക്രമണത്തിന് സൗരഭിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് ടീമാണ് നേതൃത്വം നല്‍കയിത്. 2010 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ താരം കൂടിയാണ് സൗരഭ്. ആറ് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.
നേത്ര എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കയിലെ മുന്‍നിര ഐടി സ്ഥാപനമായ ഓറക്കിളിലെ ടെക്‌നിക്കല്‍ സ്റ്റാഫിന്റെ പ്രിന്‍സിപ്പല്‍ അംഗം കൂടിയാണ് സൗരഭ്. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ ഗ്രാജ്വേറ്റ് ടീച്ചിംഗ് അസിസ്റ്റന്റ് കൂടിയായിരുന്ന അദ്ദേഹം 2016ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 2013-ല്‍ മുംബൈ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്.
ഡാലസിലെ സൂപ്പര്‍ ഓവര്‍ താരം
ലോകകപ്പ് മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനെ പുറത്താക്കി സൗരഭ് യുഎസ്എയെ മുന്നിലെത്തിച്ചു. 18-ാം ഓവറില്‍ ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മത്സരം ഓപ്പര്‍ ഓവറിലേക്ക് കടന്നപ്പോള്‍ 13 റണ്‍സ് മാത്രം വിട്ടു നല്‍കി ഇഫ്തിഖാറിനെ അദ്ദേഹം വീണ്ടും പുറത്താക്കി.
32കാരനായ താരം യുഎസിനായി 48 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കയ്യന്‍ ഫാസ്റ്റ് മീഡിയം പേസറും വലംകൈയ്യന്‍ ബാറ്ററുമായ സൗരഭ് 2019ല്‍ ഐസിസി അക്കൗദമി ഗ്രൗണ്ടില്‍ യുഎഇയ്‌ക്കെതിരേയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്.