“ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴ ചുമത്തും,” പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഇന്നിംഗ്സിന്റെ അവസാന ഓവറിൽ സർക്കിളിന് പുറത്ത് ഒരു ഫീൽഡർ കുറവ് അനുവദിച്ചതിന്, ഫീൽഡിംഗ് സമയത്ത് രാജസ്ഥാന് പിഴ ചുമത്തി. സന്ദീപ് ശർമ എറിഞ്ഞ ഇരുപതാം ഓവറിൽ ഗുജറാത്ത് 16 റൺസ് നേടി, 217/6 എന്ന കൂറ്റൻ സ്കോറും ടീം സ്വന്തമാക്കി.
advertisement
218 റൺസ് പിന്തുടർന്ന രാജസ്ഥാനത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. സാംസണ്‍- ഹെറ്റ്മെയർ സഖ്യം ബാറ്റ് ചെയ്യുമ്പോൾ മാത്രമാണ് അവർ മത്സരത്തിൽ ആധിപത്യം പുലർത്തിയത്. എട്ടാം ഓവറിൽ ധ്രുവ് ജുറൽ വീണപ്പോഴാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. 48 റൺസാണ് സഖ്യം നേടിയത്. രാജസ്ഥാനെ 68/4 ൽ നിന്ന് 116/4 ലേക്ക് സഖ്യം എത്തിച്ചു. എന്നാല്‍, സാംസൺ 41 റൺസിന് പുറത്തായതോടെ, കളിയുടെ നിയന്ത്രണം ഗുജറാത്തിനായി. 19.2 ഓവറിൽ 159 റൺസിന് രാജസ്ഥാനെ ഓൾ ഔട്ടാക്കുകയും 58 റൺസിന്റെ വലിയ വിജയം നേടുകയും ചെയ്തു.
ഐപിഎൽ 2025 ലെ ഗുജറാത്തിന്റെ നാലാമത്തെ വിജയമാണിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ കുറവ് കളിച്ച ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
Summary: The Sanju Samson-led Rajasthan Royals lost their third match of IPL 2025 as they failed to chase down a 200-plus target against Gujarat Titans in Ahmedabad on Wednesday night. And the inaugural champions were found guilty of maintaining slow over-rate which resulted in their captain being slapped with heavy financial penalty by the BCCI.