ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി അതിര്‍ത്തി കടന്നതോടെയാണ് ടീമിന് ആറു റണ്‍സ് അനുവദിച്ചത്. എന്നാല്‍ ഗുപ്ടില്‍ പന്തെറിയുമ്പോള്‍ രണ്ടാം റണ്‍സ് പൂര്‍ത്തിയായിട്ടില്ലെന്നും അങ്ങിനെ വരുമ്പോള്‍ ആറ് റണ്‍സ് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് വാദങ്ങള്‍.
ഐസിസി നിയമം 19.8 പ്രകാരം 'ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും. എന്നാല്‍ ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല.' എന്നാണ്. ഈ നിയമത്തെ ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
advertisement
എന്നാല്‍ ഓവര്‍ ത്രോയില്‍ പന്ത് ബാറ്റ്‌സ്മാന്റെ ബാറ്റില്‍ തട്ടി അതിര്‍ത്തി കടക്കുമ്പോഴേക്കും ഇംഗ്ലണ്ട് രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നെന്നും അതുകൊണ്ട് ആറു റണ്‍സ് അനുവദിച്ചതില്‍ തെറ്റില്ലെന്നും മറ്റൊരു വിഭാഗവും വാദിക്കുന്നു. അവസാന ഓവറിലെ മൂന്നും നാലും പന്തുകളില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചതോടെ കിവികള്‍ക്ക് മത്സരം കൈയ്യില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു.