നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരാജ്യം; 2023 ല്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമോ

  തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരാജ്യം; 2023 ല്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമോ

  ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട് 2023 ലെ പതിപ്പിന്

  world cup

  world cup

  • News18
  • Last Updated :
  • Share this:
   മുംബൈ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകകിരീടത്തില്‍ മുത്തമിടുന്നത്. 2011 ലെ ലോകകപ്പില്‍ മുംബൈയില്‍വെച്ച് ഇന്ത്യ കിരീടം ചൂടിയപ്പോള്‍ 2015 ല്‍ മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ കിവികളെ തകര്‍ത്ത് ഓസീസും ഇന്നലെ ലോഡ്‌സില്‍ കിവികളെ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ടും ചാമ്പ്യന്മാരായി.

   2023 ല്‍ നടക്കുന്ന അടുത്ത ലോകകപ്പിനും ഇന്ത്യയാണ് വേദിയാകുന്നത് എന്നിരിക്കെ ആതിഥേയരുടെ ഭാഗ്യം വീണ്ടും രക്ഷയ്‌ക്കെത്തുമോയെന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട് 2023 ലെ പതിപ്പിന്.

   Also Read: ഇനി ഏകദിന ലോകകപ്പിന് ഒരേയൊരു ചാമ്പ്യന്മാര്‍; വനിതാ കിരീടവും പുരുഷ കിരീടവും സ്വന്തമാക്കി ഇംഗ്ലണ്ട്

   ഇതിനു മുമ്പ് ഇന്ത്യ ലോകകപ്പിന് വേദിയായപ്പോഴൊക്കെ അയല്‍ രാജ്യങ്ങളും അതില്‍ പങ്കാളികളായിരുന്നു. 1987 ല്‍ ഇന്ത്യയും പാകിസ്ഥാനും 1996 ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011 ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായായിരുന്നു ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.

   First published:
   )}